ലണ്ടൻ കീഴടക്കി ഒരു ബിഹാറി ‘സമൂസക്കാരൻ’; പ്രതിദിന വരുമാനം 10 ലക്ഷം രൂപ!

SAMOSA LONDON STALL

ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച്, കയ്യിലൊരു മണിയുമായി സമൂസ വിൽക്കുന്ന യുവാവ്. വൈറലായ യുവാവിന്റെ വീചിയോ എല്ലാവരും കണ്ടുകാണുമല്ലോ ? ബിഹാറിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ ഈ സമൂസ ബിസിനസ് ഇന്ന് ലണ്ടനിൽ പ്രതിദിനം 10 ലക്ഷം രൂപയിലധികം വരുമാനം നേടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഞെട്ടേണ്ട, സംഭവം സത്യം തന്നെയാണ്.

972-ൽ ഗുജറാത്തിലെ നദിയാദിൽ നിന്നാണ് ഈ വിജയഗാഥ ആരംഭിക്കുന്നത്. ബിഹാറിൽ നിന്നുള്ള കുടിയേറ്റക്കാരനായ കാളിശാപ്രസാദ് കിഷൻലാൽ ഷാ തന്റെ അമ്മയുടെ പ്രത്യേക റെസിപ്പി ഉപയോഗിച്ച് ഒരു ചെറിയ സമൂസ സ്റ്റാൾ ആരംഭിച്ചു. ഓരോ തവണ പുതിയ സമൂസകൾ തയ്യാറാകുമ്പോഴും അദ്ദേഹം ഒരു ചെറിയ മണി മുഴക്കുമായിരുന്നു. ഇത് ശ്രദ്ധിച്ച നാട്ടുകാർ അദ്ദേഹത്തെ “ഘണ്ടാവാല സമൂസ വാല” എന്ന് വിളിക്കാൻ തുടങ്ങി, പിന്നീട് അത് തന്നെ ബ്രാൻഡിന്റെ പേരായി മാറി.

ALSO READ: ചെന്നിരുന്നാൽ പിന്നെ തിരിച്ചു വരാൻ തോന്നാത്തയിടങ്ങൾ; ലോകത്തിലെ ഏറ്റവും മികച്ച 5 ആഡംബര വിമാനത്താവളങ്ങൾ ഇവയാണ്

കാളിശാപ്രസാദിന്റെ മക്കൾ അഹമ്മദാബാദ്, ആനന്ദ്, വഡോദര എന്നിവിടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. എന്നാൽ 2024-ൽ കുടുംബത്തിലെ മൂന്നാം തലമുറ ഈ ബിഹാരി രുചി കടൽ കടത്താൻ തീരുമാനിച്ചു. ലണ്ടനിലെ ഇന്ത്യൻ വംശജർ കൂടുതലായി താമസിക്കുന്ന സൗത്ത് ഹാരോ, വെംബ്ലി എന്നിവിടങ്ങളിൽ ഇവർ ഔട്ട്ലെറ്റുകൾ ആരംഭിച്ചു. പരമ്പരാഗതമായ അതേ മണി മുഴക്കുന്ന രീതിയും അവർ അവിടെയും തുടർന്നു.

കുടുംബാംഗമായ യോഗേശ്വർ ഷാ (യോഗ് ഷാ) ലണ്ടൻ തെരുവുകളിൽ ധോത്തിയും ഷർട്ടും ധരിച്ച് മണിമുഴക്കി സമൂസ വിൽക്കാൻ തുടങ്ങിയതോടെയാണ് ഈ സംരംഭം ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും വൈറലായത്. നിലവിൽ ഇവരുടെ ഇൻസ്റ്റാഗ്രാം പേജിന് 3.95 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. 40 മിനിറ്റോളം വരി നിന്നാണ് ആളുകൾ ഇവിടെ നിന്ന് സമൂസ വാങ്ങുന്നത്.

ഒരു ദിവസം ഏകദേശം 10,000 പൗണ്ട് (ഏകദേശം 12 ലക്ഷം രൂപ) വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഒരു വൈറൽ വീഡിയോയിൽ യോഗേശ്വർ അവകാശപ്പെടുന്നുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കടയിലെ തിരക്ക് പരിഗണിക്കുമ്പോൾ 10 ലക്ഷം രൂപ പ്രതിദിന വരുമാനം എന്നത് സാധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ ഇതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഇതൊരു വലിയ കുടിയേറ്റ വിജയഗാഥയായി പലരും കാണുമ്പോൾ, വിദേശരാജ്യത്തെ ഇത്തരം തെരുവ് കച്ചവടം ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിമർശിക്കുന്നവരുമുണ്ട്. എങ്കിലും, ‘നാട്ടിലെ രുചി’ തേടി എത്തുന്ന പ്രവാസികളുടെ വലിയൊരു നിര തന്നെ ലണ്ടനിലെ ഈ സമൂസ കടയ്ക്ക് മുന്നിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News