
വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പല ചടങ്ങുകളും അവയുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് അത്തരമൊരു വീഡിയോയാണ്. കല്യാണ ശേഷം വരന്റെ വീട്ടിലേയ്ക്ക് ഭർത്താവിനെയും കൊണ്ട് വണ്ടി ഓടിച്ചു പോകുന്ന നവവധുവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഭവാനി തൽവാർ വർമ്മ എന്ന നവവധുവാണ് വിവാഹ ദിവസം വരനെ അരികിലിരുത്തി ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി ഓടിച്ചത്.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയായിൽ ഭവാനി വാഹനമോടിക്കാൻ തയ്യാറെടുക്കുന്നതും വരൻ അവരെ നോക്കി ചിരിക്കുന്നതും കാണാം, തുടർന്ന് ഭവാനി വരനെ നോക്കി സമയമായി വാഹനത്തിൽ കയറൂ എന്ന് തമാശയായി പറയുന്നതും വീഡിയോയിൽ കാണാം. വധുവിനെ സുരക്ഷിതമായി ഡ്രൈവിംഗ് സീറ്റിൽ ഇരിയ്ക്കാൻ വരൻ സഹായിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്.
ALSO READ : ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലും ട്രെൻഡായി കളങ്കാവൽ; വിറ്റത് 1,76000 ടിക്കറ്റുകൾ
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി വന്നിരിയ്ക്കുന്നത്. എല്ലാ നവധുമാർക്കും പ്രചോദനമാണ് ഭവാനിയുടെ ആത്മവിശ്വാസം എന്നാണ് ചിലർ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. എന്റെ വിവാഹത്തിന് ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റിലേക്ക് ആഡ് ചെയ്തിരിക്കുന്നു എന്നാണ് മറ്റൊരു യുവതി കമന്റ് ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

