
ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സ്വാഭാവിക നിറം മാറിയ നിരവധി നായ്ക്കളെയാണ് ഇവിടെ കണ്ടെത്തിയത്. കടും നീല നിറമാണ് ഈ നായ്ക്കൾക്ക് വന്നത്. ഇവയുടെ പരിപാലകരായ ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍ എന്ന സംഘടനയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
1986-ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ പിന്‍ഗാമികളാണ് ഈ നായ്ക്കള്‍. മനുഷ്യരില്ലാത്ത ഇവിടം വന്യജീവികള്‍ ധാരാളമുള്ള പ്രദേശമാണ്. ചെര്‍ണോബില്‍ എക്സ്ക്ലൂഷൻ സോൺ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇവയുള്ളത്. അതിജീവനത്തിന് ഒരു സാധ്യതയില്ലാത്ത ജീവികളാണ് ഇവ.
Read Also: ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ജമൈക്കയില്‍; മൂന്ന് മരണം, കനത്ത ജാഗ്രത
ഈ നായ്ക്കളെ ഡോഗ്‌സ് ഓഫ് ചെര്‍ണോബില്‍ ഇപ്പോഴും പരിപാലിക്കുന്നുണ്ട്. 18 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള എക്സ്ക്ലൂഷൻ സോണിൽ 700 നായ്ക്കള്‍ താമസിക്കുന്നുണ്ട്. ഈ സംഘടന വൈദ്യചികിത്സ, ഭക്ഷണം, പാര്‍പ്പിടം എന്നിവ നല്‍കുന്നു. അടുത്തിടെ നടത്തിയ പതിവ് വന്ധ്യംകരണ, മെഡിക്കല്‍ പരിശോധനകളിലാണ് നീല രോമങ്ങളുള്ള മൂന്ന് നായ്ക്കളെ സംഘം കണ്ടെത്തിയത്. നായ്ക്കള്‍ അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാകാം നീല നിറത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

