
ഉത്തര്‍പ്രദേശില്‍ “ഹെൽമെറ്റ് ധരിക്കാത്തതിന്” ഗാസിയാബാദിലെ കാർ ഉടമയ്ക്ക് പിഴ ചുമത്തി. പിഴയുടെ ചെലാൻ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹെല്‍മെറ്റ് ധരിക്കാത്തതിന് ലഭിച്ച ചെലാനില്‍ കാറിന്റെ ഫോട്ടോയാണ് ഉള്ളത്.
ചെലാൻ വൈറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി യുപി പൊലീസ് രംഗത്തെത്തി. സംഭവിച്ചത് മാനുഷികമായി ഒരു പിഴവാണെന്നാണ് തെറ്റിനെ പറ്റയുള്ള യുപി പൊലീസിന്റെ വിശദീകരണം.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്. നോ പാർക്കിങ് സോണില്‍ പാർക്ക് ചെയ്തിരുന്ന കാറിന് ഫൈൻ ചുമത്തുന്നതിനായി കാറിന്റെ ഫോട്ടോ ട്രാഫിക് സബ് ഇൻസ്പെക്ടർ പകര്‍ത്തിയിരുന്നു. എന്നാല്‍ അബദ്ധത്തില്‍ ആ ചിത്രം ഇരുചക്ര വാഹന നിയമലംഘനത്തിനുള്ള ചലാനിൽ പെട്ടുപോയതാണ് എന്നായിരുന്നു യുപി പൊലീസിന്റെ വിശദീകരണം.
News Summary: In UP challan mentioning two-wheeler violation but carrying the photograph of a car went viral on social media.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

