
ദുബായിൽ താമസിക്കുന്ന യുക്രെയ്‌നിയൻ കണ്ടന്റ് ക്രിയേറ്റർ ടെറ്റിയാന സ്കോറിന പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വെൻഡിങ് മെഷീൻ രീതിയിലുള്ള ഒരു യന്ത്രം ഉപയോഗിച്ച് തന്റെ iPhone 17 Pro Max ഫോൺ കവർ കസ്റ്റമൈസ് ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. മിനിറ്റുകൾക്കുള്ളിൽ വ്യക്തിഗത ഫോൺ ആക്‌സസറികൾ തയ്യാറാക്കാൻ കഴിയുന്നതായിരുന്നു ഈ സംവിധാനം.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്കോറിന ഒരു മെഷീനരികിലേകിലെത്തി സ്ക്രീനിൽ കാണുന്ന ഓപ്ഷനുകളിൽ നിന്ന് തന്റെ ഫോൺ മോഡൽ തിരഞ്ഞെടുക്കുന്നതാണ് ആദ്യം കാണുന്നത്. തുടർന്ന് അവർഒരു കോഡ് സ്കാൻ ചെയ്ത് തന്റെ ഫോണിലുള്ള ഒരു ഫോട്ടോ തിരഞ്ഞെടുക്കുകയും അത് നേരിട്ട് യന്ത്രത്തിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. തിരഞ്ഞെടുത്ത ചിത്രം ഡിസ്പ്ലേയിൽ പ്രത്യക്ഷപ്പെടുമ്പോൾ, അതിന്റെ വലിപ്പവും ക്രമീകരിക്കുന്നതും കാണാം. നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ തിരഞ്ഞെടുത്ത ചിത്രമുള്ള ഫോൺ കവർ യന്ത്രത്തിൽ നിന്ന് ലഭിക്കുന്നതും വീഡിയോയിൽ കാണാം.
Also read : ‘ടിപ്പ് തന്നില്ലെങ്കില്‍ പുറത്തിറങ്ങില്ല’; യു കെയില്‍ യാത്രക്കാരിയെ കാറിനകത്ത് പൂട്ടിയിട്ട് ഊബര്‍ ഡ്രൈവര്‍
ഇൻസ്റ്റാഗ്രാമിൽ വീഡിയോ വൈറലായതോടെ ഉപയോക്താക്കളിൽ നിന്ന് നല്ല പ്രതികരണങ്ങളാണ് എത്തിയത്. ഓരോ ആഴ്ചയും ഓരോ പുതിയ ഡിസൈനിൽ ഫോൺ കവർ മാറ്റുന്ന കാര്യം കൊള്ളാമല്ലോ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ഇതാണ് ഷോപ്പിങ്ങിന്റെ ഭാവി എന്നായിരുന്നു മറ്റൊരു പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

