
അച്ഛൻ പൈലറ്റായ വിമാനത്തിൽ മകൻ ആദ്യമായി യാത്ര ചെയ്യുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഡാഡീസ് ലിറ്റിൽ കോ-പൈലറ്റ്’ എന്ന കുറിപ്പോടെ പങ്കുവെക്കപ്പെട്ട വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.
ആകാശ് ഖന്ന എന്ന പൈലറ്റാണ് തന്റെ മകൻ അഗസ്ത്യയെ ആദ്യമായി വിമാനയാത്രയ്ക്ക് കൂടെക്കൂട്ടിയത്. പൈലറ്റ് യൂണിഫോമിലുള്ള ആകാശ് ഖന്ന മകൻ അഗസ്ത്യയെ കൈപിടിച്ച് വിമാനത്തിലേക്ക് നയിക്കുന്നതാണ് വീഡിയോയുടെ തുടക്കം.അഗസ്ത്യയുടെ അമ്മ ഗുഞ്ജൻ ആപ്‌തെ ആണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
അച്ഛനെപ്പോലെ തന്നെ പൈലറ്റ് വേഷമണിഞ്ഞാണ് കുട്ടി അഗസ്ത്യയും എത്തിയത്. വിമാനത്തിനുള്ളിലെ അത്ഭുതക്കാഴ്ചകൾ കൗതുകത്തോടെ നോക്കിക്കാണുന്ന അഗസ്ത്യയെ വീഡിയോയിൽ കാണാം. വിമാനത്തിന്റെ കോക്പിറ്റിൽ കയറി അച്ഛനൊപ്പം ഇരിക്കുന്നതും വിമാനത്തിലെ നിയന്ത്രണ സംവിധാനങ്ങളെ പരിചയപ്പെടുന്നതുമായ ദൃശ്യങ്ങളും വിഡിയോയിൽ ഉണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. “ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച, അഭിമാന നിമിഷം” എന്നാണ് ഒരാൾ കമന്റു ചെയ്തത്. “

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

