ആരും സഹായിക്കാനെത്തിയില്ല; അമ്മയുടെ ശവമഞ്ചം ചുമന്ന് ചിതയൊരുക്കി തീകൊളുത്തി പെണ്മക്കൾ

daughters-carry-their-mothers-coffin

അമ്മയുടെ ശവമഞ്ചം ചുമന്ന് പെൺമക്കൾ തന്നെ ചിതയ്ക്ക് തീ കൊളുത്തി. ബീഹാറിലെ ഛപ്രയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മധോരയ്ക്കടുത്തുള്ള ജവൈനിയൻ ഗ്രാമത്തിൽ ആണ് സംഭവം. ബന്ധുക്കളും ഗ്രാമവാസികളും പെൺകുട്ടികളെ സഹായിക്കാൻ തയാറാകാതെ വന്നതോടെ ആണ് ഇവർ തന്നെ അമ്മയുടെ ശവമഞ്ചം ചുമക്കുകയും ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തത്. മുള കൊണ്ട് കെട്ടിയ ശവമഞ്ചത്തിൽ അമ്മയുടെ മൃതദേഹം ചുമന്ന് നടക്കുന്ന വീഡിയോ ആണ് വൈറലായി മാറിയത്. പിന്നാലെ ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും തുടരുന്ന ബഹിഷ്ക്കരണത്തെ കുറിച്ച് വലിയ വിമർശനങ്ങൾ ആണ് കമന്റായി എത്തിയത്.

ഒന്നര വർഷം മുമ്പ് ആണ് പെൺകുട്ടികളുടെ അച്ഛൻ രവീന്ദ്ര സിംഗ് മരിച്ചത്. ഇതിനു പിന്നാലെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. സാമ്പത്തികമായോ സമൂഹികമായോ സഹായിക്കാൻ ഗ്രാമീണരോ ബന്ധുക്കളോ തയ്യാറായില്ല. ഇതിനിടെ ആണ് ഇവരുടെ ‘അമ്മ ബബിത ദേവിയും മരണത്തിന് കീഴടങ്ങിയത്.

ALSO READ: കടയിൽ നിന്നും നല്ല തേങ്ങ ഏങ്ങനെ കണ്ടെത്താം?

‘അമ്മ മരിച്ചപ്പോൾ ആരും അവരെ സഹായിക്കാൻ എത്തിയില്ല. അതോടെ ഇവർ തന്നെ അമ്മയുടെ ശവമഞ്ചം ചുമന്ന് ചിത ഒരുക്കി, സ്വന്തം നിലയിൽ സംസ്‌കാര ചടങ്ങുകൾ നടത്തുകയായിരുന്നു. മരണത്തിനു ശേഷം 13 -ാം ദിവസം നടത്തുന്ന ശ്രാദ്ധ ചടങ്ങുകൾക്കായി പണമില്ലാതെ വന്നതോടെ പെൺകുട്ടികൾ ഗ്രാമത്തിലെ ഓരോ വീടും കയറി ഇറങ്ങി പണം തേടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News