ബി ജെ പി ഭരിക്കുന്ന ദില്ലിക്ക് റേറ്റിങ് പത്തില്‍ മൈനസ് ഒന്ന്; കേരളത്തിന് പത്തില്‍ ഒന്‍പത്, വിദേശ വ്ളോഗറുടെ റീല്‍സ് തരംഗമാകുന്നു

discover-with-emma-rating-to-indian-states-kerala-top-delhi-bottom

ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് വിദേശ വ്‌ളോഗര്‍ നല്‍കിയ റേറ്റിങ് വൈറലാകുന്നു. ബി ജെ പി ഭരിക്കുന്ന തലസ്ഥാന നഗരിയായ ദില്ലിക്ക് പത്തില്‍ മൈനസ് ഒരു മാര്‍ക്ക് നല്‍കിയപ്പോള്‍ കേരളത്തിന് ഒന്‍പത് ആണ് എമ്മ എന്ന വിദേശ വ്‌ളോഗര്‍ നല്‍കിയത്.

ഏറ്റവും ശാന്തമായ, വൃത്തിയുള്ള, വലിയ ആദരവ് ലഭിച്ച സംസ്ഥാനം എന്നാണ് കേരളത്തെ അവര്‍ വിശേഷിപ്പിച്ചത്. രാജ്യത്തുടനീളം സഞ്ചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായപ്രകടനം അവര്‍ നടത്തിയത്. മലയാളികള്‍ ഏറെ ഉപചാരശീലമുള്ളവരാണെന്നും യാത്ര സുരക്ഷിതമാണെന്നും അവര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ത വൈബാണ് കേരളത്തിലേതെന്നും അവര്‍ കുറിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് വരുന്നതെങ്കില്‍ കേരളത്തില്‍ നിന്നാണ് യാത്ര തുടങ്ങേണ്ടതെന്നും എമ്മ പറഞ്ഞു.

Read Also: അതിരുവിട്ട ആഘോഷം; ദീപാവലി ആഘോഷത്തിനിടെ മധ്യപ്രദേശില്‍ 200ലധികം പേര്‍ക്ക് കാഴ്ച നഷ്ടമായി

ദില്ലിയില്‍ തുറിച്ചുനോട്ടങ്ങളും ബഹളങ്ങളും ശബ്ദമാലിന്യവുമാണെന്ന് അവര്‍ റേറ്റിങ് നല്‍കി പറഞ്ഞു. ഇവിടെ ഒരിക്കലും ഒറ്റയ്ക്ക് ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News