റൊമാന്റിക് മാസത്തിനു തൊട്ടുമുമ്പ് വിവാഹമോചന മാസം ; ജനുവരിയിൽ ദാമ്പത്യങ്ങൾ തകരുന്നതെന്തുകൊണ്ട്?

Why divorces spike in January

പ്രണയത്തിന്റെ മാസമായ ഫെബ്രുവരിക്ക് തൊട്ടുമുമ്പ് വരുന്ന ജനുവരിയെ ലോകമെങ്ങുമുള്ള അഭിഭാഷകരും തെറാപ്പിസ്റ്റുകളും വിശേഷിപ്പിക്കുന്നത് ‘വിവാഹമോചനങ്ങളുടെ മാസം’ (Divorce Month) എന്നാണ്. പുതുവർഷം പിറന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ വിവാഹമോചനത്തിനായുള്ള അന്വേഷണങ്ങളിലും അപേക്ഷകളിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്.

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, മറ്റ് മാസങ്ങളെ അപേക്ഷിച്ച് ജനുവരിയിൽ വിവാഹമോചന ഫയലിംഗുകളിൽ 33 ശതമാനം വരെ വർധനവ് കാണപ്പെടുന്നു. അവധിക്കാലത്തെ സമ്മർദ്ദങ്ങളും പുതുവർഷത്തിൽ ജീവിതം പുനഃക്രമീകരിക്കാനുള്ള തീരുമാനങ്ങളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ALSO READ : അവരുടെ ആഗ്രഹം സാധിച്ചു, ‘താമരാക്ഷൻ പിള്ള’ ‘മൊബൈൽ ഹെറിറ്റേജ് റസ്റ്റോറന്റ്’ ആയി; എഐ വീഡിയോ വൈറലാകുന്നു

ക്രിസ്മസ്, പുതുവർഷ ആഘോഷവേളകളിൽ കുട്ടികൾക്കും കുടുംബത്തിനും വേണ്ടി തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ മാറ്റിവെച്ച് ഒന്നിച്ച് നിൽക്കാൻ പല ദമ്പതികളും ശ്രമിക്കാറുണ്ട്. എന്നാൽ ആഘോഷങ്ങൾ അവസാനിക്കുന്നതോടെ ഈ ‘അവധി സമാധാനം’ അവസാനിക്കുകയും ഉള്ളിലൊതുക്കിയ അസംതൃപ്തി പുറത്തുവരുകയും ചെയ്യുന്നു. കൂടാതെ, പുതുവർഷ തീരുമാനങ്ങളുടെ (New Year Resolutions) ഭാഗമായി സ്വന്തം സന്തോഷത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകാൻ ആളുകൾ തയ്യാറെടുക്കുന്നു.

“കഴിഞ്ഞ വർഷത്തെപ്പോലെ മറ്റൊരു വർഷം കൂടി ഈ ബന്ധത്തിൽ തുടരണോ?” എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പലപ്പോഴും ജനുവരിയിലെ വേർപിരിയലുകൾ. പ്രത്യേകിച്ച് സ്ത്രീകളിൽ, അവധിക്കാലത്തെ വീട്ടുജോലികളുടെയും മറ്റും അമിതഭാരം ഉണ്ടാക്കുന്ന മാനസിക തളർച്ച (Mental Load) ബന്ധം അവസാനിപ്പിക്കാനുള്ള പ്രേരണയായി മാറുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡിസംബറിൽ അവധിയിലായിരുന്ന നിയമ സ്ഥാപനങ്ങളും കോടതികളും ജനുവരിയിൽ പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതും ഈ മാസത്തിൽ വിവാഹമോചന അപേക്ഷകൾ കൂടാൻ ഒരു സാങ്കേതിക കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News