ജെൻ സിയുടെ മാറുന്ന പഠന രീതി ; പഠിയ്ക്കാൻ ഇഷ്ട്ടം ഡബിൾ മേജർ വിഷയങ്ങൾ

IMAGE OF STUDNETS

ജെൻ സിയുടെ ഇഷ്ട്ടങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴി വയ്ക്കാറുണ്ട്, ഇപ്പോൾ ശ്രദ്ധ നേടുന്നത് ജെൻ സിയുടെ മാറുന്ന പഠന രീതിയാണ്. സാധാരണയായി പിന്തുടർന്ന് വരുന്ന സിംഗിൾ മേജർ പഠന രീതിയ്ക്ക് പകരം ഡബിൾ മേജർ ആണ് ജെൻ സി പഠിയ്ക്കാനായി തിരഞ്ഞെടുക്കുന്നത്.

അമേരിക്കയിൽ നിന്നും പുറത്തു വരുന്ന പുതിയ കണക്കുകളാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ സൃഷ്ട്ടിക്കുന്ന പ്രതിസന്ധിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുവരവുമാണ് അമേരിക്കയിലെ അമേരിക്കയിലെ ജെൻ സി വിദ്യാർത്ഥികളുടെ ഈ മാറ്റത്തിന് പിന്നിലെ കാരണം.

ALSO READ : മിനിമലാണ് ജെൻ സി; ചർച്ചയായി യുവാവിന്റെ ലീവ് ആപ്ലിക്കേഷൻ

തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനായാണ് ഈ മാറ്റം. ഒരേ സമയം രണ്ട് പ്രധാന വിഷയങ്ങളിൽ (Double Major) ബിരുദം നേടുന്ന പ്രവണത അക്കാദമിക് അംബീഷൻ എന്നതിലുപരി ഭാവി സുരക്ഷിതമാക്കി തീർക്കാനുള്ള മാർഗ്ഗമായി മാറിയിരിക്കുകയാണ്. പലരും ഡബിൾ മേജറിനായി തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് പോലുള്ള ജോലി സാധ്യത കൂടുതലുള്ള സാങ്കേതിക വിഷയങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News