കെട്ടുകണക്കിന് പണം, കിലോ കണക്കിന് സ്വർണം; വധുവിന്റെ വീട്ടുകാരുടെ ‘ദാനം’ എന്ന് യുവാവ്, യൂട്യൂബറുടെ വിവാഹം വിവാദത്തിൽ

arun-panwar-wedding

വിവാഹമെന്നത് വലിയ ചിലവുള്ള കാര്യം തന്നെ ആണ്. നല്ല വസ്ത്രങ്ങളും വിളിച്ചുവരുത്തിയ അതിഥികൾക്ക് ആയുള്ള ഭക്ഷണവും വിവാഹം നടക്കുന്ന സ്ഥലത്തെ ഒരുക്കങ്ങളും എന്നുവേണ്ട തൊട്ടാൽ പണം പോകും. ഇതെല്ലാം മുടക്കാൻ കുടുംബം തയാറാണ്. അതിനിടയിൽ സ്ത്രീധനം കൂടി ആയാലോ ? സത്യം പറഞ്ഞാൽ സ്ത്രീധന നിരോധന നിയമങ്ങൾ നിലനിൽക്കെ നിരവധി ആളുകളാണ് ഇന്ന് സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നത്. അത്തരത്തിൽ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഹരിയാനയിലെ പ്രശസ്ത ഓട്ടോമൊബൈൽ യൂട്യൂബറായ അരുൺ പവാറിന്റെ വിവാഹത്തിനിടെ നിന്നുള്ള ഒരു വീഡിയോ ആണിത്. വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ വൻ തുക പണമായും കിലോക്കണക്കിന് സ്വർണ്ണവും കൈമാറുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഈ സമ്മാനങ്ങളെ ‘ദാനം’ എന്നാണ് കുടുംബം വിശേഷിപ്പിച്ചതെങ്കിലും, ഇത് സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന തരത്തിലുള്ള വിമർശനങ്ങൾ ശക്തമാണ്.

ഗുഡ്ഗാവ് സ്വദേശിയായ അരുൺ പവാറും ഡോക്ടർ തിതിയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ജനുവരി 30-നാണ് നടന്നത്. പവാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിലാണ് വിവാദത്തിനാസ്പദമായ ദൃശ്യങ്ങളുള്ളത്. വിവാഹ വേളയിൽ നൽകിയ സമ്മാനങ്ങളുടെ ഒരു നീണ്ട പട്ടിക ഒരാൾ വായിക്കുന്നത് ഈ വീഡിയോയിൽ കേൾക്കാം.

ALSO READ: ഇത് വെള്ള പൂശാൻ പറ്റിയ ടൈം; വീടിന് വെള്ളപൂശുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?

71 ലക്ഷം രൂപ പണമായി നൽകി. ആകെ 21 പവൻ സ്വർണ്ണം കൈമാറി. വരന് (അരുൺ പവാർ) 5.5 തോലയുടെ മാലയും 4 പവന്റെ ബ്രേസ്‌ലെറ്റും രണ്ട് സ്വർണ്ണ മോതിരങ്ങളും നൽകി. വരന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, അമ്മാവൻ, വധുവിന്റെ സഹോദരി എന്നിവർക്കെല്ലാം സ്വർണ്ണാഭരണങ്ങൾ നൽകിയതായും വീഡിയോയിൽ അവകാശപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും തർക്കങ്ങളുമാണ് ഉടലെടുത്തിരിക്കുന്നത്. സ്ത്രീധന നിരോധന നിയമങ്ങൾ നിലനിൽക്കെ, ‘ദാനം’ എന്ന പേരിൽ ഇത്രയും വലിയ തുക പ്രദർശിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.

സോഹ്‌നയിലെ ഇന്ദ്രി ഗ്രാമത്തിൽ നിന്നുള്ള അരുൺ പവാർ, തന്റെ ഓട്ടോമൊബൈൽ വ്ലോഗുകളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. വിവാഹത്തിലെ പണക്കൊഴുപ്പും സാമൂഹിക പ്രതിബദ്ധതയും സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News