പിന്നെയ്, കയ്യിന് വേണ്ട.. അരിവാൾ ചുറ്റിക നക്ഷത്രം..! വൈറലായി വോട്ടഭ്യർത്ഥന

VIRAL VIEO ABOUT ELECTION

നാടെങ്ങും തിരഞ്ഞെടുപ്പിന്റെ കാറ്റു വീശിക്കൊണ്ടിരിക്കുമ്പോൾ അത് തങ്ങൾക്ക് അനുകൂലമായി മാറ്റാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് സ്ഥാനാർത്ഥികളും അണികളും. വോട്ടഭ്യർത്ഥിക്കാനായി നിരവധി മാർഗ്ഗങ്ങളും ഇതിനായി അവർ സ്വീകരിക്കുന്നുണ്ട്. വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളും റീലുകളും അങ്ങനെ നിരവധി മാർഗ്ഗങ്ങളാണ് സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാനായി അവലംബിക്കുന്നത്.

നിരവധി പുതിയ മാർഗ്ഗങ്ങൾ വന്നെങ്കിലും ഗൃഹ സന്ദർശനം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. അത്തരമൊരു ഗൃഹ സന്ദർശന വീഡിയോയാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്.

ALSO READ : WHO CARES അല്ല WE CARES; ചർച്ചയായി വനിതാ ശിശു വികസന വകുപ്പിന്റെ പോസ്റ്റ്

സ്ഥാനാർത്ഥികളും അണികളും വോട്ടു ചോദിച്ച് വീടുകൾ കയറുമ്പോൾ വീട്ടിൽ ആരുമില്ലെങ്കിൽ എന്ത് ചെയ്യും? ഒന്നും ചെയ്യാനില്ല വീട്ടിൽ സി സി ടി വി ഉണ്ടെങ്കിൽ അതിലൂടെ വോട്ട് ചോദിക്കുമെന്നാണ് മണ്ണാർക്കാടെ കോട്ടോപാടത്തെ
ഇടത് മുന്നണി പ്രവർത്തകർക്ക് പറയാനുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ഫസീല നസീമിന് വേണ്ടിയാണ് ഇത്തരമൊരു വൈറൽ വോട്ട് അഭ്യർത്ഥന നടത്തിയത്. പിന്നെയ്. കയ്യിന് വേണ്ട.. അരിവാൾ ചുറ്റിക നക്ഷത്രം..! എന്നാണ് സി സി ടി വി യിലൂടെ യുവാക്കൾ പറയുന്നത്. വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News