സർവ്വരും ഭാവിയിലേക്ക് സമ്പാദിക്കുമ്പോൾ, സമ്പാദിച്ച് വയ്ക്കണ്ട ഭാവി സുരക്ഷിതമെന്ന് ഇലോൺ മസ്ക്

പലപ്പോഴും വിചിത്രമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറയാറുള്ള ആളാണ് ഇലോൺ മസ്ക്. ഇത്തവണയും അത്തരമൊരു വിചിത്ര
പ്രസ്താവനയുമായാണ് അദ്ദേഹത്തിന്റ വരവ്. ലോകത്താകമാനമുള്ള ജനങ്ങൾ ഭാവിയ്ക്ക് വേണ്ടി സമ്പാദിക്കുമ്പോൾ ശതകോടീശ്വരൻ ഇലോൺ മസ്ക് പറയുന്നു ഭാവിയിൽ ദാരിദ്രം ഉണ്ടാകില്ല അതിനാൽ സമ്പാ​ദിക്കേണ്ടെന്ന്.

കുട്ടികൾക്കായി നിക്ഷേപ അക്കൗണ്ടുകൾ തുടങ്ങാനുള്ള ട്രംപ് അക്കൗണ്ട്സ് എന്ന നിർദ്ദേശത്തെ ശതകോടീശ്വരനായ റേ ഡാലിയോ പിന്തുണച്ചതിന് പിന്നാലെയാണ് മസ്കിന്റെ ഈ പ്രതികരണം. വരും വർഷങ്ങളിൽ എല്ലാപേർക്കും ഹൈ ഇൻകം ആയിരിക്കും അതിനാൽ ​ദാരിദ്രം ഇല്ലാതാകും എന്നുമാണ് മസ്ക് പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്രംപ് അക്കൗണ്ടിന്റെ ആവശ്യം അതിനാൽ ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

Also read : സാംബൽപൂർ എയർസ്ട്രിപ്പ് പരീക്ഷഹാളായി മാറിയപ്പോൾ; വൈറലായ വീ‍ഡിയോയുടെ പിന്നിലെ കഥയറിയാം

വരുമാനത്തെക്കുറിച്ചുള്ള നിലവിലെ ആശയങ്ങളിൽ നിന്നും വ്യത്യസ്തമായി അതിജീവിക്കിക മാത്രമല്ല എല്ലാവർക്കും ഉയർന്ന വരുമാനം എന്ന നിലയിൽ കാര്യങ്ങൾ എത്തുമ. ബില്ലുകൾ അടയ്ക്കുന്നതിനെക്കുറിച്ചാലേചിച്ചോ മറ്റ് ആവശ്യങ്ങളെക്കുറിച്ച് ആലേചിച്ചോ ആശങ്കപ്പടേണ്ടതില്ല എന്നും മസ്ക് കരുതുന്നു. മനുഷ്യൻ ഇപ്പോൾ ചെയ്യുന്ന എല്ലാ പ്രവർത്തികളും ഭാവിയിൽ നിർമ്മിത ബുദ്ധിയോ റോബോട്ടുകളോ ചെയ്യും. വേ​ഗത്തിലും കുറഞ്ഞ സമയം കൊണ്ടും കൂടുതൽ ഉൽപ്പാദനം ഉണ്ടാകും. ഇക്കാരണത്താൽ സാമ്പത്തിക ഭദ്രത കൈവരിക്കാനാകും എന്നും മസ്ക് പറഞ്ഞതിലൂടെ വ്യക്തമാക്കുന്നു.

എന്നാൽ മസ്കിന്റെ ഈ പ്രസ്താവനയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങളുമായി ചർച്ച ചൂടുപിടിക്കുകയാണ്. എല്ലാം സൗജന്യമായി ലഭിക്കുകയാണെങ്കിൽ ആളുകൾ എന്തിനാണ് ജോലി ചെയ്യാൻ പ്രേരിപ്പിക്കപ്പെടുക എന്ന് ചിലർ ചോദിക്കുന്നു. എങ്കിൽ മസ്ക് എന്തിനാണ് ഇത്രയും സമ്പാദിക്കുന്നത് അത് ലോകത്തിന് വേണ്ടിയാണോ എന്ന രീതിയിലുള്ള രസകരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News