
എക്‌സ് സ്ഥാപകനും ടെസ്‌ലയുടെ സിഇഒയുമായ ഇലോൺ മസ്കിന്റെ റോബോടാക്‌സി ആണ് വാഹന ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. ഡ്രൈവറില്ലാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് ഈ കാറിനെ സവിശേഷമാക്കുന്ന പ്രത്യേകത. ടെക് ലോകത്തെ വലിയ മുന്നേറ്റമായാണ് ഈ റോബോ ടാക്‌സിയുടെ വരവിനെ കണക്കാക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്സി സര്‍വീസിന് ടെസ്ല തുടക്കം കുറിച്ചത്. ബുക്ക് ചെയ്യുമ്പോൾ എവിടെയാണ് പോകേണ്ടതെന്ന് കൃത്യമായി പറഞ്ഞ് കൊടുത്താൽ മാത്രം മതി ഈ റോബോ ടാക്സി നിങ്ങളെ പറയുന്ന സ്ഥലത്ത് കൊണ്ടെത്തിക്കും.
എന്നാൽ റോബോടാക്‌സിയുടെ വാർത്തകൾക്കൊപ്പം ചർച്ചയാകുന്നത് ഒരു ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്ററുടെ യാത്ര അനുഭവമാണ്. ഗംഭീര ഹൈപ്പോടെ ടെസ്ല അവതരിപ്പിച്ച ഡ്രൈവറില്ലാ കാറിലെ യാത്രാ അനുഭവം ശരിക്കും മികച്ചതാണോ എന്ന് വീഡിയോയിലൂടെ വിവരിക്കുകയാണ് ഈ യുവാവ്. ബെംഗുളൂരുവിൽ നിന്നുള്ള ഇഷാൻ ശർമ്മ എന്ന കണ്ടന്റ് ക്രിയേറ്റർ ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
‘കാലിഫോര്‍ണിയയിലെ ബേ ഏരിയയിലെ ഇലോണ്‍ മസ്‌കിന്റെ റോബോടാക്‌സി പരീക്ഷിച്ചു നോക്കി, മികച്ച അനുഭവം’ എന്ന കുറിപ്പോടെയാണ് വീഡിയോ. റോബോടാക്‌സിയിലെ യാത്രാ അനുഭവം തനിക്ക് ഒരുപാട് ഇഷ്ടമായെന്ന് ശര്‍മ്മ പറയുന്നു. എന്നാൽ 5 മിനിറ്റ് യാത്രയ്ക്ക് 4.5 ഡോളറാണ് നല്‍കേണ്ടത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യന്‍ രൂപയില്‍ 5 മിനിറ്റ് യാത്രയ്ക്ക് ഏതാണ്ട് 399 രൂപ നല്‍കേണ്ടി വരും.
സെല്‍ഫ് ഡ്രൈവിംഗ് മോഡില്‍ പ്രവര്‍ത്തിക്കുന്ന കാറും ഇദ്ദേഹം വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. ഈ കാറിൽ ഡ്രൈവര്‍ ഇല്ലെങ്കില്‍ കൂടിയും യാത്ര നിരീക്ഷിക്കാന്‍ ഒരാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടാകും. ടാക്‌സികളുടെ ഭാവി ഇതാണെന്നും ഇന്ത്യയിലേക്ക് ഇവ വരാനുള്ള സാധ്യതകള്‍ ഭാവിയിലുണ്ടെന്നും വീഡിയോയില്‍ ശര്‍മ്മ പറയുന്നു.
ഇപ്പോൾ സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ടാക്സിയിൽ നിരീക്ഷിക്കാനായി ഒരാളെ നിയോഗിച്ചിട്ടുള്ളതെന്നും എന്നാൽ ഇനി സെല്‍ഫ് മോഡ് കാറില്‍ നിരീക്ഷകന്‍ ഇല്ലാതെ വന്നാല്‍ നിങ്ങള്‍ യാത്ര ചെയ്യാന്‍ സനദ്ധര്‍ ആയിരിക്കുമോ എന്നും യുവാവ് വീഡിയോയില്‍ ചോദിക്കുന്നു. ടാക്സി യാത്രാനുഭവങ്ങൾ പങ്കുവെച്ച യുവാവിൻ്റെ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
Just tried Robotaxi by Elon Musk in bay area and loved the experience!🤯 pic.twitter.com/2LuVh1zFm9
— Ishan Sharma (@Ishansharma7390) September 22, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

