വളയം പിടിക്കുന്നവർ ഇനി മുതൽ മൈക്ക് പിടിച്ച് പാടും; ഗാനവണ്ടിയുടെ ആദ്യ പ്രോ​ഗ്രാം ഇന്ന്

കെ എസ് ആർ ടി സി ജീവനക്കാരെയും കുടുംബാ​​ഗങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പ്രഫഷണൽ ​ഗാനമേള ട്രൂപ്പായ ഗാനവണ്ടിയുടെ അരങ്ങേറ്റ പ്രോ​ഗ്രാം ഇന്ന് നടക്കും. നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാത്രി 9:30-നാണ് പരിപാടി നടക്കുക.

ഓഡീഷൻ നടത്തിയാണ് 18 അം​​ഗങ്ങളെ ഈ പാട്ട് സംഘത്തിലേയ്ക്ക് തിരഞ്ഞെടുത്തത്. ജോലിയുടെ വിരസത മാറാനും, കെ എസ് ആർ ടി സിയ്ക്ക് അധിക വരുമാനം കൂടി ഉദ്ദേശിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പാല, വൈക്കം, എടപ്പാൾ, കോട്ടയം എന്നീ ഡിപ്പോകളിലെ ഡ്രൈനർമ്മാരും, കണ്ടക്ടർമ്മാരും, മെക്കാനിക്കുകളും അവരുടെ കുടുംബാം​ഗങ്ങളും ഉൾപ്പെട്ടതാണ് ഈ ഗാനമേള ട്രൂപ്പ്.

Also read : മധ്യപ്രദേശില്‍ 18 വയസ്സുകാരനെ വ്യാജ ലഹരിക്കേസില്‍ കുടുക്കി: ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്നതായിരിക്കും ഗാനമേള. അരങ്ങേറ്റും ട്രൂപ്പിനെ സംബന്ധിച്ച് നിർണ്ണായകമാണ്. ഇന്നത്തെ പരിപാടിയുടെ വിജയം സംഘത്തിന്റെ വിപുലീകരണത്തിനും സഹായിക്കും. കലയോടുള്ള അഭിനിവേശത്തില്‍ സന്നദ്ധസേവനം നടത്താന്‍ തയ്യാറായ ഒരു കൂട്ടം ജീവനക്കാര്‍ സോണുകളിലുടനീളം ഞങ്ങളുടെ പക്കലുണ്ട്, അവരുടെ കഴിവുകള്‍ പ്രോഗ്രാം ലൊക്കേഷനുകളെ അടിസ്ഥാനമാക്കി പ്രയോജനപ്പെടുത്തും എന്ന് കെഎസ്ആര്‍ടിസിയുടെ ചീഫ് ലോ ഓഫീസറും കള്‍ച്ചറല്‍ കോര്‍ഡിനേറ്ററുമായ ഹെന പി എന്‍ പറഞ്ഞു.

​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാറിന്റെ ആശയത്തിലാണ് ഗാനമേള ട്രൂപ്പായി വളർന്നത്. ഇതുവരെ 6 പ്രോ​ഗ്രാമുകളാണ് ഗാനവണ്ടിയ്ക്ക് സംസ്ഥാനത്തിലുടനീളമായി ലഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News