
സംസാരിക്കാൻ സാധക്കാത്ത ഓട്ടിസം ബാധിച്ച, അഞ്ചു വയസ്സുള്ള പെൺകുട്ടിയെ കാണാതായതായി പൊലീസിന് ഒരു കോൾ ലഭിച്ചു. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ പൊലീസ് കണ്ടത് തടാകത്തിൽ അകപ്പെട്ട് പോയ പെൺകുട്ടിയ രക്ഷിച്ച് മരക്കൊമ്പിൽ ഇരുത്തി വെള്ളത്തിൽ പകുതിയോളം മുങ്ങി നിൽക്കുന്ന പതിനേഴുകാരനെയായിരുന്നു.
ഷെരീഫിന്റെ ബോഡി ക്യാമറയിൽ കൗമാരക്കാരൻ തന്റെ സഹോദരിയെ രക്ഷിക്കുന്ന രംഗം പതിയുകയും അത് ഡെപ്യൂട്ടി ഓഫീസ് പുറത്തുവിടകുയും ചെയ്തു. വെള്ളത്തിന്റെ അരികിലേക്ക് ഷെരീഫ് എത്തുന്ന സമയം തന്റെ സഹോദരിക്ക് ബോധം ഉണ്ടെന്ന് കൗമാരക്കാരൻ പറയുകുയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
കുട്ടിയെ തടാകകരിയിലേക്ക് എത്തിക്കാൻ പറയുമ്പോൾ മരക്കൊമ്പുകൾ കാരണം തനിക്ക് മുന്നോട്ടേക്ക് വരാൻ സാധിക്കുന്നില്ലെന്നും ശാഖകൾക്കിടയിൽ സഹോദരി കുടുങ്ങി കിടക്കുയാണെന്നും കൗമാരക്കാരൻ പറയുന്നുണ്ട്. ചില്ലകളുടെ കുരുക്കിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ഷെരീഫ് സഹായിക്കുകയും ചെയ്തു. ഇരുവരും ഷെരീഫിന്റെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പാസ്‌കോ ഷെരീഫ് ഓഫീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെയ്ക്കുകയും കൗമാരക്കാരന്റെ ധീരതയെ അഭിനന്ദിക്കുകയും ചെയ്തു. “17 വയസ്സുള്ള സഹോദരന്റെ ധീരമായ പ്രവർത്തനങ്ങൾക്ക് പാസ്‌കോ ഷെരീഫ് ഓഫീസ് അഭിനന്ദനം അറിയിക്കുന്നു” എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

