ആഡംബര വസ്ത്രങ്ങൾ, കൈയ്യിൽ ക്യാമറ എങ്കിലും ബില്ലടയ്‌ക്കാൻ വിമുഖത; ഫുഡ് വ്ലോഗറെക്കൊണ്ട് പൊറുതിമുട്ടി ഹോട്ടലുടമകൾ

dine-and-dash diva

സോഷ്യൽ മീഡിയയിലൂടെ നല്ല ഫുഡ് സ്പോട്ടുകളെ ആളുകളിലേക്ക് എത്തിയ്ക്കുന്നതിൽ ഫുഡ് വ്ലോഗർമാരുടെ പങ്ക് വളരെ വലുതാണ്. സത്യസന്ധമായ ഫുഡ് റിവ്യൂകളിലൂടെ ആളുകളുടെ പ്രീതി പിടിച്ചു പറ്റാൻ ചുരുങ്ങിയ സമയം കൊണ്ട് ഫുഡ് വ്ലോഗേഴ്സിന് സാധിക്കാറുണ്ട്. തങ്ങളുടെ ഹോട്ടലുകളെ ജനങ്ങളിലേക്ക് എത്തിയ്ക്കാൻ ഇവർ വഴി സാധിക്കുമെന്നതിനാൽ പല ഹോട്ടലുടമകളും ഫുഡ് വ്ലോഗർമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിയ്ക്കുന്നത്. എന്നാൽ ഒരു ഫുഡ് വ്ലോഗർ കാരണം പൊറുതി മുട്ടിയിരിക്കുകയാണ് ന്യൂയോർക്ക് സിറ്റിയിൽ ഹോട്ടലുടമകൾ.

ന്യൂയോർക്ക് സിറ്റിയിലെ പല വലിയ ഹോട്ടലുകളിലും ചെന്ന് പണം നൽകാതെ ഭക്ഷണം കഴിച്ച് ഇറങ്ങിപോയതിനാണ് ഒരു ഫുഡ് വ്ലോ​ഗർ അറസ്റ്റിലായിരിക്കുന്നത്. 35 -കാരിയായ പെയ് ചുങ്ങിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസത്തിൽ ഏഴ് തവണയെങ്കിലും 35 -കാരിയായ പെയ് ചുങ്ങിനെ അറസ്റ്റ് ചെയ്യുകയും റെസ്റ്റോറന്റുകളിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ : എ ഐ ഹാക്കത്തോണിൽ തിളങ്ങി ‘ബീയിംഗ്’ ; മികച്ച എ ഐ വിഷ്വലൈസ്ഡ് ഫിലിം

ഫുഡ് വ്ലോഗർ എന്ന സ്വയം പരിചയപ്പെടുത്തുന്ന ഇവർ ആഡംബര വസ്ത്രങ്ങളഞ്ഞ്, ഹൈ റസല്യൂഷൻ ക്യാമറകളുമായാണ് റെസ്റ്റോറന്റുകളിൽ എത്തുന്നത്. ഇക്കാരണത്താൽ ഡൈൻ-ആൻഡ്-ഡാഷ് ദിവ’ എന്നാണ് പെയ് ചുങ്ങിനെ വിളിച്ചിരുന്നത്. ബില്ലടയ്ക്കാതെ ഇറങ്ങിപ്പോകുന്ന ഈ ഫുഡ് വ്ലോ​ഗറെ കൊണ്ട് പൊറുതിമുട്ടിയാണ് ഒടുവിൽ റെസ്റ്റോറന്റുകൾ പരാതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News