രക്ഷിതാക്കളെ ഓഫീസിൽ കൊണ്ട് പോയി ടെക്കി; രസരമായ ആ അനുഭവം വൈറലാകുന്നു

pragya with her parents

ഗൂഗിള്‍ ജീവനക്കാരി പ്ര​ഗ്യ തന്റെ രക്ഷിതാക്കളെ ആദ്യമായി ജോലി സ്ഥലത്തേക്ക് കൊണ്ടുപോയ അനുഭവം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പിന്തുണയായി നിന്ന രക്ഷിതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതായിരുന്നു വീഡിയോ.


“ആരും വിശ്വസിക്കാത്ത സമയത്തുപോലും എന്റെ രക്ഷിതാക്കളും സഹോദരനും എന്നെ വിശ്വസിച്ചു. ജീവിതത്തിൽ ഉടനീളം അവർ എനിക്ക് ഒപ്പമുണ്ടായിരുന്നു,” എന്ന് ഇന്‍സ്റ്റഗ്രാമില്‍ പ്രഗ്യ കുറിച്ചു. തന്റെ ജോലി സ്ഥലവും അവിടെ ഉള്ള അന്തരീക്ഷവും രക്ഷിതാക്കള്‍ക്ക് കാണിക്കാന്‍ കഴിഞ്ഞത് തനിക്ക് വ്യത്യസ്ത അനുഭവമായിരുന്നുവെന്നും, അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ ആശ്വാസം തോന്നി എന്നും പ്ര​ഗ്യ പറഞ്ഞു. “അമ്മാ പാപ്പാ, എല്ലാം നിങ്ങളെക്കൊണ്ടാണ് നടന്നത് ” എന്നും കൂട്ടിച്ചേർത്തു.

Also read : തെങ്ങോലയിൽ വിരിഞ്ഞ ‘കിങ് ഖാൻ’; വിസ്മയിപ്പിക്കുന്ന ഈ രൂപത്തിന് പിന്നിലെ കരങ്ങൾ മനുഷ്യന്റേതല്ല

വീഡിയോയില്‍ രക്ഷിതാക്കൾക്കൊപ്പം ഗൂഗിളിന്റെ ഐക്കോണിക് നീയോണ്‍ ബോര്‍ഡിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുന്നതും ക്രിസ്മസ് അലങ്കാരങ്ങള്‍ ആസ്വദിക്കുന്നതും, ഓഫിസിലെ വിനോദമേഖലയില്‍ ഫൂസ്ബോള്‍ കളിക്കുന്നതും, കഫേറ്റീരിയയില്‍ ഒരുമിച്ച് ഭക്ഷണം പങ്കുവെക്കുന്നതുമായ നിരവധി ദൃശ്യങ്ങൾ കാണാം.
ക്ലിപ്പിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേര‍ പ്രഗ്യയെ സ്വപ്ന ജോലി നേടിയതിനും അനുഭവം പങ്ക് വച്ചതിന് അഭിനന്ദിക്കുകയും ഒപ്പം കുടുംബത്തിന്റെ പിന്തുണയെ പ്രശംസിക്കുകയും ചെയ്തു. ഓരോ വ്യക്തിഗത നേട്ടത്തിന്റെയും പിന്നില്‍ വിശ്വസിച്ച് പിന്തുണ നല്‍കുന്ന ഒരു കുടുംബമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോയെന്നായിരുന്നു പലരുടെയും പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News