ഈ ഒരു ഐറ്റം മാത്രം മതി ! അടുക്കളില്‍ അടച്ചുവെച്ചിരിക്കുന്ന പാത്രങ്ങളില്‍ ദുര്‍ഗന്ധമകറ്റാന്‍ ഒരെളുപ്പവഴി

easy way to get rid of bad odors in the pot

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് സാധനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളിലെ ദുര്‍ഗന്ധം. എത്ര സോപ്പിട്ട് കഴുകിയാലും പാത്രങ്ങളിലെ ദുര്‍ഗന്ധം മാറാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അത്തരത്തിലുള്ള ദുര്‍ഗന്ധം മാറാനുള്ള ചില ടിപ്‌സുകളാണ് ഇനി പറയുന്നത്.

ബേക്കിങ് സോഡ ഉപയോഗിച്ചും കാപ്പിപ്പൊടി ഉപയോഗിച്ചുമെല്ലാം അടുക്കളയിലെ പാത്രങ്ങളിലെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ കഴിയും. പാത്രം കഴുകി ഉണക്കിയ ശേഷം വെയില്‍ കൊള്ളിക്കുന്നത് പാത്രങ്ങളിലെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കും. ഇത് പാത്രങ്ങളിലെ ദുര്‍ഗന്ധം മാറുമെന്ന് മാത്രമല്ല, അണുക്കളും ഇല്ലാതാകും.

Also Read : കട്‌ലറ്റുകളില്‍ ഇത് തന്നെ മുന്നില്‍ ! ഇതാ ഒരു വെറൈറ്റി ഐറ്റം, അതും ഞൊടിയിടയില്‍

ഒഴിഞ്ഞ പാത്രങ്ങളില്‍ കുറച്ച് ബേക്കിങ് സോഡ വിതറുന്നതും ദുര്‍ഗന്ധം മാറാന്‍ സഹായിക്കും. ഒഴിഞ്ഞ പാത്രങ്ങളില്‍ കുറച്ച് കാപ്പിപ്പൊടി വിതറുന്നതും ദുര്‍ഗന്ധം മാറാന്‍ സഹായിക്കും. പാത്രത്തില്‍ കാപ്പിപ്പൊടി വിതറിയ ശേഷം അടച്ച് സൂക്ഷിച്ചാല്‍ പാത്രങ്ങളിലെ ദുര്‍ഗന്ധം മാറും.

ഇടയ്ക്കിടയ്ക്ക് പാത്രങ്ങള്‍ വിനാഗിരി ഒഴിച്ച് കഴുകുന്നതും പാത്രങ്ങളിലെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കും. പാത്രം കഴുകി ഉണക്കിയതിന് ശേഷം അതിലേക്ക് നാരങ്ങ തോട് ഇട്ടുവെച്ചിരിക്കുന്നതും പാത്രങ്ങളിലെ ദുര്‍ഗന്ധം മാറാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News