ആ നാണക്കേടിൽ നിന്നും ഉണ്ടായ ‘കത്ത്’; ഇന്ത്യൻ ട്രെയിനുകളിൽ ടോയ്ലറ്റ് വന്നതിങ്ങനെ

Indian Railway Waiting list law

ഇന്ത്യൻ റെയിൽവേ ചരിത്രത്തിന് 170 വർഷത്തിലേറെ പഴക്കമുണ്ട്. 1853 ഏപ്രിലിൽ ബോംബെയിൽ നിന്ന് (മുംബൈ) താനെയിലേക്ക് 34 കിലോമീറ്റർ ദൂരമുള്ള ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഓടി. 1880-കളോടെ ഡൽഹി, ബോംബെ, കൽക്കട്ട (കൊൽക്കത്ത), മദ്രാസ് തുടങ്ങിയ പ്രധാന നഗരങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ നിരവധി റെയിൽവേ കമ്പനികൾ സ്ഥാപിക്കപ്പെട്ടു (ഉദാ: ഈസ്റ്റ് ഇന്ത്യൻ റെയിൽവേ, മദ്രാസ് റെയിൽവേ, ബോംബെ, ബറോഡ, സെൻട്രൽ ഇന്ത്യ റെയിൽവേ). എന്നിരുന്നാലും, ഇന്ത്യൻ റെയിൽവേയിൽ ആദ്യത്തെ 50 വർഷത്തിലേറെയായി, ട്രെയിനുകളിൽ ടോയ്‌ലറ്റുകൾ ഉണ്ടായിരുന്നില്ല. 1909ലാണ് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ഉയര്‍ന്ന ക്ലാസ് കോച്ചുകളില്‍ മാത്രമാണ് അവ ഉണ്ടായിരുന്നത്. ഒഖില്‍ ചന്ദ്രസെന്‍ എന്ന യുവാവിന്റെ ‘കത്താണ്’ ഇതിലേക്ക് വഴി തുറന്നത്.

ബംഗാളിലെ അഹമ്മദ്പൂര്‍ സ്റ്റേഷന്‌സമീപം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പെട്ടെന്നാണ് അദ്ദേഹത്തിന് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ തോന്നിയത്. ട്രെയിനില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ അദ്ദേഹം ട്രെയിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ഇതിനിടെ ഗാര്‍ഡ് വിസില്‍ മുഴക്കുകയും ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തു. ഒരു കൈയ്യില്‍ വെള്ളം നിറച്ച പാത്രവും പിടിച്ച് ചന്ദ്രസെന്‍ ട്രെയിനിന്റെ പിന്നാലെ ഓടി. കാഴ്ചക്കാരെ ഇത് ചിരിപ്പിച്ചുവെങ്കിലും ചന്ദ്രസെന്‍ കടുത്ത അപമാനമാണ് നേരിട്ടത്.

ALSO READ: വിവാഹിതരായിട്ട് നാല് മാസം; കർണാടകയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു, പിന്നിൽ സ്ത്രീധന പീഡനമെന്ന് ആരോപണം

ഈ അനുഭവം ചന്ദ്രസെന്നില്‍ അസ്വസ്ഥതയുണ്ടാക്കി. അദ്ദേഹം വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ സോണിലെ ഭോപ്പാല്‍ റെയില്‍വേ ഡിവിഷന്‍ ആസ്ഥാനമായ ഹബീബ്ഗഞ്ചിലെ റെയില്‍വെ ഡിവിഷന്‍ ഓഫീസിലേക്ക് ട്രെയിനുകളില്‍ ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കത്തെഴുതി. ഓഖിൽ ചന്ദ്ര സെൻ റെയിൽവേ അധികാരികൾക്ക് എഴുതിയ കത്ത്, ഓഖിൽ ബാബുവിനെപ്പോലുള്ള യാത്രക്കാർക്ക് അനുഭവപ്പെട്ടിരിക്കാവുന്ന ആഴത്തിലുള്ള വേദനയില്‍ എഴുതിയതായിരുന്നു. ആ കത്തിൽ അടിസ്ഥാന ഇംഗ്ലീഷ് വ്യാകരണം ഇല്ലായിരുന്നുവെങ്കിലും, ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഒരു പ്രധാന രേഖയായി അത് മാറി.

ഈ കത്തിന് ശേഷം, അക്കാലത്ത് 50 മൈലിലധികം ദൂരം ഓടുന്ന ട്രെയിനുകളിലെ എല്ലാ താഴ്ന്ന ക്ലാസ് ബോഗികളിലും ടോയ്‌ലറ്റുകൾ ഏർപ്പെടുത്തുകയല്ലാതെ മറ്റൊരു മാർഗവും റെയിൽവേ അധികാരികൾക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ 2016 വരെ ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റുമാര്‍ക്ക് ട്രെയിനിനുള്ളിൽ ടോയ്‌ലറ്റ്‌ സൗകര്യം ഉണ്ടായിരുന്നില്ല. 2016ന് ശേഷം നിര്‍മിച്ച എഞ്ചിനുകളില്‍ മാത്രമാണ് ലോക്കോ പൈലറ്റിന് ടോയ്‌ലറ്റ് ഉള്ളൂ. 1909ല്‍ ചന്ദ്രസെന്‍ എഴുതിയ കത്ത് ഇപ്പോഴും ഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News