
ഇന്ത്യക്കാരുടെ വൃത്തി, പൗരബോധം തുടങ്ങിയ വിഷയങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ചവർ റോഡിൽ തന്നെ കളയാൻ ഒരു വിദേശി യുവതിയോട് പറയുന്ന കടക്കാരന്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറൽ. കണ്ടന്റ് ക്രിയേറ്റർ അമിന ഫൈൻഡ്സ് ആണ് ഐസ്ക്രീം കവർ കളയാൻ വേസ്റ്റ് ബിൻ അന്വേഷിച്ചപ്പോൾ താഴെ തറയിലേക്ക് കൈചൂണ്ടിയ ഇന്ത്യക്കാരന്റെ വീഡിയോ പങ്കുവച്ചത്.
‘എന്തുകൊണ്ടാണ് ചിലർ ആൾക്കാർ ഇങ്ങനെ?’ എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതെവിടെ കളയും എന്ന് ചോദിക്കുന്ന യുവതിയോട്, താഴേക്ക് കളയാൻ കടക്കാരൻ പറയുന്നത് വീഡിയോയിൽ കാണാം. യുവതി മടിച്ചു നിൽക്കുമ്പോൾ, അവരുടെ കയ്യിൽ നിന്നും അയാൾ തന്നെ കവർ വാങ്ങി താഴെ കളയുന്നതും വീഡിയോയിലുണ്ട്.
വീഡിയോയുടെ കമന്‍റ് ബോക്സിൽ ചൂടുപിടിച്ച ചർച്ചയാണ് നടക്കുന്നത്. ഇന്ത്യയിൽ ഇത് സാധാരണമാണെന്നും ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞുവെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, മാലിന്യം ഒക്കെ പിന്നീട് വൃത്തിയാക്കുമെന്നാണ് കടക്കാരന്‍റെ പക്ഷം പിടിച്ച് ഒരാൾ കമന്‍റ് ചെയ്തത്. ഇതേ യുവതി തിരക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്നതിന്‍റെ കഷ്ടപ്പാട് വിവരിച്ചും വീഡിയോ ചെയ്തിരുന്നു. ഇതും ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

