നെറ്റിസൺസിന്റെ ഹൃദയം കീഴടക്കി ടോക്കിയോയിലെ ഇന്ത്യൻ യുവാവ്

indian man in tokyo

ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവാവ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ടോക്കിയോ മെട്രോ സ്റ്റേഷനടുത്ത് പരുക്കേറ്റ് കിടന്നിരുന്ന ഒരു പ്രായമായ ജാപ്പനീസ് വയോധികനെ സഹായിച്ച അനുഭവമാണ് വീഡിയോയിലൂടെ യുവാവ് പങ്കുവെച്ചത്. ഈ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ മനസ്സ് കീഴടക്കുകയും കമന്റ് സെക്ഷനിൽ കൈയടിനേടുകയും ഒപ്പം മനുഷ്യത്ത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ട്രെൻഡ് ലെയർ എന്ന സ്ഥാപനത്തിന്റെ ഉടമയായ ഉത്തരാഖണ്ഡുകാരനായ രോഹൻ റാണായാണ് വീഡിയോയിലെ താരം. ടോക്കിയോയിൽ സുഹൃത്തുമായി മെട്രോ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് റോഡിൽ കിടന്നിരുന്ന ഒരു പ്രായമായ ജാപ്പനീസ് വ‍ദ്ധനെ രോഹൻ കണ്ടത്. അയാൾ വീണ് ശരീരത്തിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്നുണ്ടായിരുന്നു. എന്നാൽ സ്ഥലത്ത് നിരവധി പേർ ഉണ്ടായിരുന്നിട്ടും ആരും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നില്ല. “ആരും അദ്ദേഹത്തേത്തെ നോക്കിപ്പോലും ഇല്ല” എന്നാണ് റാണാ വീഡിയോയിൽ പറയുന്നത്. ഇത് കണ്ടതോടെ രോഹനും സുഹൃത്തും ചേർന്ന് വയോധികനെ എഴുന്നേൽപ്പിക്കുകയും പരുക്കുകൾ ബാൻഡേജും ചെയ്തു.

Also read : “ആ നടത്തം എന്നിലേക്ക് തന്നെയായിരുന്നു”; കാടിന്റെ മൗനത്തിൽ സ്വയം തിരഞ്ഞ് സിത്താര, വൈറലായിവീഡിയോ !

അതിന് ശേഷം നന്ദി സൂചിപ്പിച്ച് വൃദ്ധൻ റാണയ്ക്ക് 5,000 നൽകാൻ ശ്രമിച്ചു. എന്നാൽ പരുക്കേറ്റ ഒരാളെ സഹായിച്ചതിന് പണം വാങ്ങുന്നത് ശരിയല്ലെന്ന് പറഞ്ഞ് റാണാ അത് നിരസിച്ചു. രാജ്യം എത്ര മുന്നേറുകയായാലും നിങ്ങൾക്ക് സംസ്കാരം ഇല്ലെങ്കിൽ അതിന് വിലയില്ല എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. താൻ എവിടുനിന്നുള്ള ആളാണെന്ന് വൃദ്ധൻ ചോദിച്ചപ്പോൾ ഞാൻ ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞ നിമിഷം തനിക്ക് വലിയ അഭിമാനം തോന്നിയതായും രോഹൻ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News