ഫോ​ഗ് കാരണം യാത്ര അനിശ്ചിതത്തിലായി ; യാത്രക്കാരെ ചിരിയിലാഴ്ത്തി എയർഹോസ്റ്റസ്

air hostess

ഉത്തരേന്ത്യയിൽ മൂടൽ മ‍‍ഞ്ഞ് കാരണം യാത്ര അനിശ്ചിതത്തിൽ ആകുന്നത് ഒരു അസാധാരണ സംഭവമല്ല. എന്നാൽ അത്തരമൊരു കാരണത്താൽ ഒരു വിമാനം വഴി തിരിച്ച് വിടേണ്ടി വന്നാലോ? യാത്രക്കാർ പ്രശ്നം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. എന്നാൽ എയർഹോസ്റ്റസിന്റെ ബുദ്ധിപൂർവ്വമായ ഇടപെടലിൽ ഒഴിവായത് അത്തരമൊരു പ്രശ്നമായിരുന്നു.

അമൃത്സറിൽ ഇറങ്ങേണ്ട വിമാനം ദില്ലിയിലേയ്ക്ക വഴി തിരിച്ച് വിടുകയാണെന്ന പൈലറ്റിന്റെ പെട്ടെന്നുള്ള തീരുമാനമാണ് എയർഹോസ്റ്റസ് തമാശ രൂപേണ കൈകാര്യം ചെയ്ത് യാത്രക്കാരെ സംയമനത്തിലാക്കിയത്.

Also read : ദക്ഷിണേന്ത്യയിൽ സന്ദർശിച്ച ഇടങ്ങൾ റാങ്ക് ചെയ്ത് വിദേശ യാത്രികൻ; ടോപ്പിൽ എത്തിയ കേരളത്തിലെ സ്ഥലം ഏതാണെന്നറിയണോ?

“എനിക്ക് ഇപ്പോൾ കുൽച്ച കഴിക്കണം എന്നാലിപ്പോൾ നിങ്ങൾ സംസാരിക്കുന്നത് ചന്ന ബട്ടൂരയെക്കുറിച്ചാണ്. അതിനാൽ എനിയ്ക്കിപ്പോൾ എന്റെ വീട്ടിൽ പോകണം” എന്ന ആദ്യ സംഭാഷണം തന്നെ യാത്രക്കാർക്കിടയിൽ പൊട്ടിച്ചിരി ഉണർത്തി. ഉടൻ തന്നെ യാത്രക്കാരിൽ ഒരാൾ നിങ്ങളുടെ വീട് അമൃത്സറിലാണോ എന്ന് ചോദിച്ചു അതെ എന്നായിരുന്നു എയർഹോസ്റ്റസിന്റെ മറുപടി. ഇന്റി​ഗോ സ്റ്റാഫിനെ പ്രശംസിച്ചു കൊണ്ട് ഒരു പഞ്ചാബി ഇൻഫ്ലുവൻസർ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിരവധിപേരാണ് ജീവനക്കാരിയുടെ ഈ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News