ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി; ഓൺലൈനായി വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് നവ ദമ്പതികൾ

Newly wed couples reception

ബുധനാ‍ഴ്ച ഹുബ്ളിയിലെ ഗുജറാത്ത് ഭവനിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയവർ ഒന്ന് അമ്പരന്നു. ദമ്പതികൾ വന്നത് വീഡിയോ കോളിലൂടെ, ഇതാണ് പങ്കെടുക്കാൻ എത്തിയവരെ തെല്ലൊന്ന് അമ്പരിപ്പിച്ചത്.

നാല് ദിവസായി ഇൻഡിഗോ വിമാനങ്ങളുടെ സമയ ക്രമത്തിൽ തുടരുന്ന പ്രതിസന്ധി കാരണമാണ് സ്വന്തം വിവാഹ സൽക്കാരത്തിൽ നവ ദമ്പതികൾക്ക് ഓൺലൈനായി പങ്കെടുക്കേണ്ടി വന്നത്. ബാംഗളൂരുവിൽ സോഫ്റ്റ് വെയർ എഞ്ചിനീയർമാരായ ഹുബ്ളിയിലെ മേധ ക്ഷീരസാഗറും ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നുള്ള സംഗമ ദാസുമാണ് സ്വന്തം വിവാഹ സൽക്കാരത്തിൽ ഓൺലൈനായി വീഡിയോ വാളിൽ പ്രത്യക്ഷപ്പെട്ടത്.

Also Read:

നവംബർ 23 ന് ഭുവനേശ്വരിൽ വിവാഹിതരായ ഇവരുടെ വിവാഹ സൽക്കാരമാണ് ബുധനാ‍ഴ്ച വധുവിൻ്റെ നാടായ ഹുബ്ളിയിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു. ഇതാണ് വ്യത്യസ്ഥമായ ഒരു തീരുമാനമെടുക്കാൻ ദമ്പതികളേയും ബന്ധുക്കളെയും നിർബമന്ധിതരാക്കിയത്. ഡിസംബർ രണ്ടിനായിരുന്നു ദമ്പതികൾ ഭുവനേശ്വരിൽ നിന്ന് ബെംഗളൂരിലേക്കും തുടർന്ന് ഹുബ്ളിയിലേക്കും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തത്.

ചൊവ്വാ‍ഴ്ച രാവിലെ 9 മണിക്ക് യാത്രക്കായി എയർപോർട്ടിലെത്തിയ ദമ്പതികൾ വിമാനം വൈകിയതിനെ തുടർന്ന് പിറ്റേന്ന് പുലർച്ചെ വരെ വിമാനത്താവളത്തിൽ തുടർന്നു. പിന്നീട് വിമാനം റദ്ദാക്കിയതായി അറിയുക്കയായിരുന്നു. ആവശ്യത്തിന് പൈലറ്റുമാർ ഇല്ലാത്തതും, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയുമാണ് രാജ്യ വ്യാപകമായി ഇൻഡിഗോ വിമാനങ്ങൾക്കുണ്ടായ പ്രതിസന്ധിക്ക് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News