ഷൂസിനുള്ളിൽ ബട്ടർ ചിക്കൻ; ചോറ്റുപാത്രം ചുമക്കാൻ മടിയുള്ളവർക്കായി ഒരു ‘കിടുക്കാച്ചി’ ഐഡിയയുമായി ഇൻഫ്ലുവൻസർ

shoe food storage

കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിചിത്രമായ ഫാഷൻ പരീക്ഷണങ്ങൾ ഏതാണെന്ന് ചോദിച്ചാൽ ഇനി ഒരു ഉത്തരമേ കാണൂ, ഷൂസിനുള്ളിലെ ബട്ടർ ചിക്കൻ! കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ ജൂലിയറ്റാണ് ഈ വിചിത്രമായ ആശയവുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തനിക്ക് ലഞ്ച് ബോക്സ് ചുമക്കാൻ വയ്യെന്നും, അതുകൊണ്ട് ഷൂസിനെ തന്നെ ചോറ്റുപാത്രമാക്കി മാറ്റി എന്നുമാണ് ജൂലിയറ്റിന്റെ വാദം.

ആദ്യ കാഴ്ചയിൽ വെള്ള നിറത്തിലുള്ള സാധാരണ ഹീൽ ഷൂസ് എന്ന് തോന്നുമെങ്കിലും ഇതിന്റെ ഡിസൈൻ അല്പം വ്യത്യസ്തമാണ്. സുതാര്യമായ ഷൂസിന്റെ ബേസ് ഭാഗം ഊരിമാറ്റാൻ സാധിക്കും. ഈ ബേസിനുള്ളിലേക്ക് ആണ് ജൂലിയറ്റ് ചൂടുള്ള ബട്ടർ ചിക്കൻ ഗ്രേവിയോടെ നിറയ്ക്കുന്നത്, ശേഷം മുകൾഭാഗം സ്ക്രൂ ചെയ്ത് ഉറപ്പിച്ച് അതീവ സ്റ്റൈലിൽ ഈ ഷൂ ധരിച്ചു നടക്കുന്നു.

ALSO READ : കുളി കഴിഞ്ഞ് ടാപ്പ് അടയ്ക്കാൻ മറന്നു; നേരം വെളുത്തപ്പോൾ നാട് മുഴുവൻ ഐസ് കട്ട! യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

ഇനി വഴിയിൽ വെച്ച് എപ്പോഴെങ്കിലും വിശന്നാലോ? ഒട്ടും മടിക്കണ്ട, പൊതുസ്ഥലത്തെ ബെഞ്ചിലിരുന്ന് ഷൂസ് ഊരി അതിനുള്ളിൽ നിന്നും ചിക്കൻ പീസ് എടുത്ത് കഴിക്കാം. ഇങ്ങനെ കഴിക്കുന്ന ജൂലിയറ്റിന്റെ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ബട്ടർ ചിക്കൻ മാത്രമല്ല, നൂഡിൽസും ഇറ്റാലിയൻ ഡെസേർട്ടുകളും വരെ ജൂലിയറ്റ് ഇത്തരത്തിൽ ഷൂസിനുള്ളിലാക്കി കൊണ്ടുനടക്കാറുണ്ട്.

ജൂലിയറ്റിന്റെ ഈ പരീക്ഷണം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. “ഫാഷൻ ഒക്കെ കൊള്ളാം, പക്ഷേ ഇത് അല്പം കടന്നുപോയി” എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. കാലിലിടുന്ന ചെരുപ്പിനുള്ളിൽ ഭക്ഷണം സൂക്ഷിക്കുന്നതിലെ വൃത്തിഹീനമായ വശത്തെക്കുറിച്ചാണ് പലരും ആശങ്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News