
വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാഡ് ട്രംപിന്റെ പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫ്രയ്മിൽ പുതുതായി ചേർത്ത ഫലകങ്ങളെക്കുറിച്ചാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ച. മുൻ പ്രസിഡന്റുമാരുടെ ചിത്രങ്ങൾക്കൊപ്പം അവരുടെ ചരിത്രവും വിശേഷണങ്ങളും പൈതൃകങ്ങളും കുറിച്ചിട്ടുണ്ടാകും.
എന്നാൽ ഈ പുതിയ ഫലകങ്ങളിലേയ്ക്ക് വരുമ്പോൾ ട്രംപിന്റെ മുൻഗാമികളായിരുന്ന ജോ ബൈഡൻ ബരാക് ഒബാമ എന്നിവരെ ‘ഉറങ്ങുന്ന’ ജോ എന്നും ‘ഭിന്നിപ്പിക്കുന്ന’ ഒബാമ എന്നുമൊക്കെയാണ് അടിക്കുറിപ്പിൽ ചേർത്തിരിക്കുന്നത്. പ്രതിച്ഛായ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ട്രംപിന്റെ പുതിയ അടവായാണ് ഇന്റർനെറ്റ് ലോകം ഇതിനെകാണുന്നത്. ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ പലതും പ്രസിഡന്റ് നേരിട്ട് എഴുതിയതാണെന്ന് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
Also read : ഗുരുഗ്രാമിൽ ഗാർഡുകൾ മെഴ്സിഡേഴ്സിന്റെ വിൻഡ് സ്ക്രീനും ജനൽ ചില്ലുകളും തകർത്തു ; വിഡിയോ ദൃശ്യങ്ങൾ വൈറലായി
ഫലകങ്ങളിൽ ട്രംപിന്റെ പതിവ് പൊള്ളത്തരങ്ങളും ആക്രമണ സ്വഭാവമുളള പ്രയോഗങ്ങളും കാണാം. ഇതിൽ നിന്നും ട്രംപിന് മുൻഗാമികളോടുളള അകൽച്ചയും മനസ്സിലാക്കാനാകും. ഒരുകാലത്ത് ട്രംപിന്റെ സുഹൃത്ത് കൂടിയായിരുന്ന ബിൽ ക്ലിന്റന്റെ നേർത്ത് അമേരിക്കൻ സ്വതന്ത്രവ്യാപാരക്കരാറിനെയും, കുറ്റകൃത്യ നിയമ നിർമ്മാണത്തെയും ആവോളം പ്രശംസിച്ചിട്ടുമുണ്ട്.
ബൈഡന്റെ ച്ഛായചിത്രത്തിന് പകരം ഒരു ഓട്ടോപെൻ ആണ് നൽകിരിക്കുന്നത്. ബൈഡൻ കള്ളത്തരത്തിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത് അയാൾ ആ സ്ഥാനത്തിനർഹനല്ലെന്നും പറയുന്നു. ബുഷ് അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുദ്ധം ആരംഭിക്കാൻ കാരണക്കാരനായി അത് നടക്കാൻ പാടില്ലാത്തതായിരുന്നു എന്നും ഫലകത്തിൽ പറയുന്നു. ബൈഡന്റെ കാലഘട്ടത്തിലെ പണപ്പെരുപ്പത്തെക്കുറിച്ചും കുടിയേറ്റ നയങ്ങളെക്കുറിച്ചും വിമർശിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

