
സിനിമയെ വെല്ലുന്ന സ്റ്റൈലിൽ തോക്കുകൾ പ്രദർശിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ റീൽസ് പോസ്റ്റ് ചെയ്ത് കുടുങ്ങി കോൺഗ്രസ് നേതാവ്. കലാബുറഗിയിലെ ഒരു കോൺഗ്രസ് എംഎൽഎയുടെ അടുത്ത അനുയായിയായ മതീൻ പട്ടേലാണ് വിവാദ വീഡിയോയുമായി രംഗത്തെത്തിയത്.
രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ ‘ധുരന്ധറിലെ’ (Dhurandhar) ജനപ്രിയ ഗാനമായ ‘ഫാസില’ പശ്ചാത്തലമാക്കിയാണ് മതീൻ പട്ടേൽ റീൽ നിർമ്മിച്ചത്. ചിത്രത്തിലെ റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രം ആയുധ വ്യാപാരിയുടെ ക്യാമ്പിലേക്ക് എത്തുന്ന രംഗത്തിന് സമാനമായി, കറുത്ത എസ്‌യുവിയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തി തോക്കുകളുമായി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കലാബുറഗി പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്നും ഏത് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുമെന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കലാബുറഗി പോലീസ് കമ്മീഷണർ ശരണപ്പ എസ് ഡി അറിയിച്ചു.
ALSO READ: ‘ദുൽഖർ കമന്റ് ചെയ്യുമോ?’ എന്ന് കേരള പൊലീസ്; കമന്റുമായി എത്തി താരവും, പോസ്റ്റ് വൈറൽ
വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആയുധങ്ങൾ യഥാർത്ഥമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ആയുധങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്നും, ഉണ്ടെങ്കിൽ തന്നെ ലൈസൻസ് നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ആയുധങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയാൽ ആംസ് ആക്ട് (Arms Act) പ്രകാരം കർശനമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
സിനിമ സ്റ്റൈലിൽ മാസ് കാണിക്കാൻ ശ്രമിച്ച നേതാവിന്റെ വീഡിയോ ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായിരിക്കുകയാണ്. വിവാദമായതോടെ രാഷ്ട്രീയ വൃത്തങ്ങളിലും ഈ സംഭവം വലിയ ചർച്ചയായിട്ടുണ്ട്.
A display of “gun culture” by a #Congress leader in #Kalaburagi district has now become a major topic of debate.
— Hate Detector 🔍 (@HateDetectors) February 10, 2026
A Congress leader named Mateen Patel, said to be a close associate of #Afzalpur Assembly constituency MLA #MYPatil, is at the center of the controversy after videos… pic.twitter.com/hFASTKkwuH

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

