മറുപടിയുണ്ടോ മോദി? പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിലും ചോദ്യങ്ങളുമായി മലയാളികൾ; കമന്‍റുകൾ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തു

modi_X-post

തലസ്ഥാന സന്ദർശനത്തിനെത്തിയ മോദിയോട് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ചോദിച്ച് മലയാളികൾ. പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റിലാണ് മലയാളികൾ കൂട്ടമായി ചോദ്യങ്ങളുമായി എത്തിയത്. ശബരിമല വികസനത്തിന് എന്ത് നൽകി? എയിംസ് എവിടെ മോദി? കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഗ്രാന്‍റുകളും ഫണ്ടുകളും തടഞ്ഞുവെക്കുന്നത് എന്തിന് തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമന്ത്രിയുടെ എക്സ് അക്കൌണ്ടിലെ പോസ്റ്റിലെ കമന്‍റായി മലയാളികൾ ചോദിക്കുന്നത്. എന്നാൽ കമന്‍റ് ബോക്സിൽ മലയാളി കമന്‍റുകൾ വ്യാപകമായതോടെ, പിന്നീട് കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം സന്ദർശനത്തെക്കുറിച്ച് എക്സിൽ മലയാളത്തിലാണ് മോദി പോസ്റ്റിട്ടത്. അത് ഇങ്ങനെയാണ്, ‘ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി–എൻഡിഎ പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ഉറ്റുനോക്കുന്നു. അടുത്തിടെ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളെ അനുഗ്രഹിച്ച് ഈ നഗരം ചരിത്രം കുറിച്ചു. എൽഡിഎഫ്–യുഡിഎഫ് തമ്മിലുള്ള ഫിക്സഡ് മാച്ചിൽ നിന്ന് പുറത്തുവരാൻ കേരളം ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്’- ഈ പോസ്റ്റിനടിയിലാണ് മലയാളികൾ കൂട്ടമായി എത്തി പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്.

കേരളത്തിന് നൽകാമെന്ന് പറഞ്ഞ എയിംസ് എവിടെയെന്നും ഗ്രാന്‍റുകളും ഫണ്ടുകളും തടഞ്ഞുവെക്കുന്നത് എന്തിന്? ശബരിമല വികസനത്തിന് എന്ത് നൽകി? എന്നീ ചോദ്യങ്ങളാണ് മലയാളിൾ കൂടുതലായും ചോദിക്കുന്നത്. ഇതിന് പുറമെ, പ്രളയം , ഓഖി പുനരധിവാസത്തിനെന്ത് നൽകി? റബ്ബറിന് മികച്ച വിലയുറപ്പാക്കാൻ എന്ത് ചെയ്തു ? തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനെന്തു നൽകി? കാലാവസ്ഥ വ്യതിയാനത്തിൽ ഉപജീവനം നഷ്ടപെടുന്ന മത്സ്യത്തൊഴിലാളികൾക്കെന്തു നൽകി?
കാലാവസ്ഥ വ്യതിയാനത്തിൽ ഉപജീവനം നഷ്ടപെടുന്ന കർഷകർക്കെന്തു നൽകി? തുടങ്ങിയ ചോദ്യങ്ങളും പ്രധാനമന്ത്രിയോട് മലയാളികൾ ഉന്നയിക്കുന്നു.

Also Read- മോദിയോട് കേരളം ചോദിക്കുന്നു; ട്രെൻഡിങ്ങായി #KeralaAsksModi ഹാഷ് ടാഗ്

കൂടാതെ പ്രവാസികളിൽ നിന്ന് വിമാനകമ്പനികൾ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എന്ത് ചെയ്തു? സ്‌കൂളുകളിൽ ഉച്ചഭക്ഷണം – കേന്ദ്രവിഹിതം സമയത്തു തരാത്തതെന്തുകൊണ്ട് ? സുഗന്ധവിള, കാപ്പി കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ എന്ത് ചെയ്തു? കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി എവിടെ ? തുടങ്ങിയ ചോദ്യങ്ങളും മലയാളികൾ ഉന്നയിക്കുന്നു.

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ മലയാളികൾ മോദിയോട് ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയിരുന്നു. #KeralaAsksModi എന്ന ഹാഷ് ടാഗ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. കേരളത്തെ ദുരന്തമുഖത്ത് സഹായിക്കാതിരുന്നതും, വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാതിരിക്കുന്നതും കേരളത്തിന് മാത്രം എയിംസ് അനുവദിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്നാണ് കേരളീയർ മോദിയോട് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News