
ബംഗളൂരുവിലെ താമസച്ചെലവ് കുതിച്ചുയരുന്നതിനെ രൂക്ഷമായി വിമർശിച്ച് നഗരത്തിലെ ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ രംഗത്ത്. ബംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നായ കോറമംഗലയിലെ ഒരു 2 ബിഎച്ച്‌കെ ഫ്ലാറ്റിന് പ്രതിമാസം 70,000 രൂപ വാടക ഈടാക്കുന്നതിനെയാണ് ലുബ്‌ന മൽഹോത്ര എന്ന യുവതി ചോദ്യം ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് യുവതി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. “70,000 രൂപ വാടകയോ? കോറമംഗലയ്ക്ക് അല്പമെങ്കിലും നാണമുണ്ടോ? ഇവിടെ ഗതാഗതക്കുരുക്കും തുറന്ന അഴുക്കുചാലുകളും തകർന്ന റോഡുകളുമാണുള്ളത്. ഇത്രയും വലിയ പ്രീമിയം തുക ഞങ്ങൾ എന്തിനാണ് നൽകുന്നത്?” എന്നാണ് അവർ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Also read: സ്വർണാഭരണങ്ങൾ എന്തുകൊണ്ടാണ് പിങ്ക് പേപ്പറിൽ പൊതിയുന്നത്? കാരണങ്ങൾ ഇവയാണ്!
നിമിഷ നേരം കൊണ്ട് തന്നെ യുവതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. കൂടുതൽ കമന്റുകളും യുവതിയുടെ പോസ്റ്റിനെ അനുകൂലിക്കുന്നതാണ്. ഇതൊരു “സംഘടിത കൊള്ള” ആണെന്നും ആവശ്യക്കാർ ഏറുന്നതുകൊണ്ട് ഉടമകൾ ചൂഷണം ചെയ്യുകയാണെന്നും ചിലർ കുറിച്ചു.
70k for a 2bhk?
— Lubna Malhotra (@lubnamalhotra) February 10, 2026
Koramangala have some shame – there’s traffic, open sewage, and broken roads. What are we paying the premium for?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

