
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികാഘോഷത്തിനായി ലഖ്‌നൗവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയതിന് പിന്നാലെ നഗരത്തിൽ അരങ്ങേറിയത് അവിശ്വസനീയമായ പൂച്ചട്ടി മോഷണം.
പരിപാടിയുടെ ഭാഗമായി റോഡരികിൽ ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച അലങ്കാര ചെടികളും വെർട്ടിക്കിൾ പൂച്ചട്ടികളുമാണ് പ്രദേശവാസികൾ സംഘം ചേർന്ന് കവർന്നത്. പൊലീസുകാർ നോക്കി നിൽക്കെ ബൈക്കുകളിലും സ്കൂട്ടറുകളിലുമായി എത്തിയവർ യാതൊരു ഭയവുമില്ലാതെ ചെടിച്ചട്ടികൾ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ALSO READ : സ്പോട്ടിഫൈ റാപ്ഡ് പോലെ ഇനി ചാറ്റ് ജിപിടി റാപ്ഡും! അറിയാം നിങ്ങളുടെ ഈ വർഷത്തെ എ ഐ വിശേഷങ്ങൾ
വീഡിയോ ചിത്രീകരിച്ചവർ തടയാൻ ശ്രമിച്ചെങ്കിലും കുട്ടികളുമായെത്തിയവർ പോലും മോഷണം തുടർന്നു. മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ചെടികളാണ് അപ്രത്യക്ഷമായത്. നഗരത്തിന്റെ പൗരബോധമില്ലായ്മയെ വിമർശിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് ഓൺലൈനിൽ ഉയരുന്നത്.
ALSO READ : ‘അമ്മയെ നോക്കാൻ ആരുമില്ല’! 3 വർഷത്തിനിടെ 3 കല്യാണം; ബിഹാറിൽ കല്യാണത്തട്ടിപ്പ് പ്രതി പിടിയിൽ
സർക്കാർ സ്വത്ത് സ്വന്തം സ്വത്തായി കാണുന്ന ജനതയുടെ പ്രവർത്തി ലഖ്‌നൗവിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

