കല്യാണാലോചനയോ അതോ ‘ഷോപ്പിംഗ് ലിസ്റ്റോ’? 1 കോടി ശമ്പളമുള്ള വരനെ തേടിയ യുവതിക്ക് കിട്ടിയ എട്ടിന്റെ പണി

matchmaker-bans-woman-seeking-1-crore-salary-groom-viral-malayalam-news

വിവാഹ വിപണിയിലെ വിചിത്രമായ ഡിമാൻഡുകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മാച്ച് മേക്കിങ് ഏജൻസി ഉടമ പങ്കുവെച്ച ഞെട്ടിക്കുന്ന അനുഭവമാണ്. വർഷം 11 ലക്ഷം രൂപ ശമ്പളമുള്ള 28 വയസ്സുകാരിയായ യുവതിയും കുടുംബവും മുന്നോട്ടുവെച്ച ഡിമാൻഡുകൾ കേട്ട് സഹികെട്ട് അവരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ‘ദി ഡേറ്റ് ക്രൂ’ എന്ന സ്ഥാപനം. ഒരു കോടി രൂപയിൽ അധികം വാർഷിക വരുമാനമുള്ള വരനെ വേണമെന്ന യുവതിയുടെ കടുംപിടുത്തമാണ് ഒടുവിൽ ‘ബാനി’ൽ കലാശിച്ചത്.

സ്ഥാപനത്തിന്റെ സ്ഥാപകയായ ഓന്ദ്രില കപൂർ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ അവിശ്വസനീയമായ അനുഭവം പങ്കുവെച്ചത്. തുടക്കത്തിൽ “നല്ല കുടുംബത്തിൽ നിന്നുള്ള വിദ്യാഭ്യാസമുള്ള യുവാവിനെ വേണം” എന്ന ലളിതമായ ആവശ്യവുമായാണ് കുടുംബം എത്തിയത്. എന്നാൽ ഏജൻസി നൽകിയ 25 ലക്ഷം മുതൽ 50 ലക്ഷം വരെ ശമ്പളമുള്ള മികച്ച ആലോചനകളെല്ലാം വൈബ് ശരിയാകുന്നില്ല എന്ന് പറഞ്ഞ് യുവതി നിരസിച്ചു.

ALSO READ : മഞ്ഞുമലയിൽ സാരിയണിഞ്ഞ് ‘പറന്ന്’ സുന്ദരിമാർ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് വൈറൽ സ്നോബോർഡിംഗ്

ഒടുവിൽ യുവതിക്ക് താല്പര്യമുള്ള ചില പ്രൊഫൈലുകൾ കാണിക്കാൻ ഏജൻസി ആവശ്യപ്പെട്ടപ്പോഴാണ് യഥാർത്ഥ ലക്ഷ്യം പുറത്തുവന്നത്. യുവതി തിരഞ്ഞെടുത്ത 20 പ്രൊഫൈലുകളിലെയും യുവാക്കളുടെ ശമ്പളം ഒരു കോടി രൂപയ്ക്ക് മുകളിലായിരുന്നു! കൂടാതെ തങ്ങൾ നേരത്തെ വെളിപ്പെടുത്താത്ത ‘ബ്രാഹ്മണ’ ജാതിയിൽപ്പെട്ടവർ തന്നെ വേണമെന്ന നിബന്ധനയും അവർ കൂട്ടിചേർത്തു.

“നിങ്ങൾക്ക് ഇഷ്ടങ്ങൾ ഉണ്ടാകാം, പക്ഷേ അത് മിഥ്യാധാരണകൾ ആകരുത്” എന്നാണ് ഓന്ദ്രില വീഡിയോയിൽ കുറിച്ചത്. മകളുടെ വിവാഹത്തെ ഒരു ‘ഷോപ്പിംഗ് ലിസ്റ്റ്’ പോലെയാണ് കുടുംബം കാണുന്നതെന്നും, ഇത്തരം യാഥാർത്ഥ്യബോധമില്ലാത്ത ഡിമാൻഡുകൾ വച്ചുനീട്ടുന്നവരെ തങ്ങളുടെ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി അവരെ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഈ വാർത്ത വൈറലായതോടെ, പ്രായോഗികമല്ലാത്ത ഇത്തരം ചിന്താഗതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News