മന്ത്രി അങ്കിളേ ഒരു പേരയ്ക്ക തര്വോ…! തരാം പക്ഷെ പേര് പറയണം; സ്പോട്ടിൽ വന്നു മറുപടി, ഇത് എം ബി രാജേഷിന്റെ കുട്ടി ഫാൻ

minister m b rajesh fan boy video viral

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ മന്ത്രി എം ബി രാജേഷിന്റെ ഒരു കുട്ടി ഫാനിന്റെ വീഡിയോയാണ് കാണാൻ കഴിയുക. വീഡിയോയിൽ ഒരു കുഞ്ഞ് മോൻ മന്ത്രിയുടെ സംസാരിക്കുന്നതിന്റെ രസകരമായ സംഭാഷണ ദൃശ്യങ്ങൾ കാണാം. ആ മോനോട് വളരെ സ്നേഹത്തോടെ മന്ത്രി മറുപടി പറയുകയും, മന്ത്രി കുഞ്ഞിനെ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ഒക്കെ കാണാം.

മന്ത്രിയുടെ അടുത്തേയ്ക്ക് ഒരു കുഞ്ഞ് മോൻ അവന്റെ അച്ഛന്റെ കയ്യിൽ ഇരുന്ന് വരുന്നത് കാണാം. പെട്ടന്ന് തന്നെ ആ മോൻ മന്ത്രിയുടെ അടുത്ത് ഒരു പേരയ്ക്ക തര്വോ… എന്ന് ചോദിക്കുന്നു. ഉടൻ തന്നെ മന്ത്രി തിരിച്ച് ആ കുഞ്ഞിനോട് ഓമനത്തോടെ തരാം പക്ഷെ തന്റെ പേര് പറയണം എന്ന് ആവശ്യപ്പെടുന്നു. ഉടൻ തന്നെ മന്ത്രിയെ ഞെട്ടിച്ചുകൊണ്ട് ആ കുഞ്ഞു മോൻ എം ബി രാജേഷ് എന്ന് സ്നേഹത്തോടെ പറയുന്നു.

ഓമനത്തമുള്ള വീഡിയോ നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. പ്രയാബധമന്യേ മന്ത്രി അപ്പൂപ്പനും, എം ബി രാജേഷിനും, മുഖ്യമന്ത്രിക്കും മറ്റ്‌ മന്ത്രിമാർക്കും ഒക്കെ ഫാൻസുണ്ടെന്ന് വീണ്ടും വീണ്ടും തെളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News