‘അവന് തണുക്കും’; മഞ്ഞുറയുന്ന രാവിലും മായാത്ത മാതൃസ്നേഹം: വീരമൃത്യു വരിച്ച മകന്റെ പ്രതിമയെ പുതപ്പുകൊണ്ട് മൂടി ഒരമ്മ

mother-covers-soldier-statue-blanket-viral-video

രാജ്യത്തിന്റെ കാവൽക്കാരായ പട്ടാളക്കാർക്ക് രാജ്യമെമ്പടുമുള്ള ജനങ്ങളിൽ നിന്ന് വലിയ സ്നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അവർ രാജ്യത്തിന് കാവൽ നിൽക്കുന്നത് കൊണ്ടാണ് നമ്മൾ സുഖമായി ഉറങ്ങുന്നത് പോലും. സ്വന്തം വീടും കുടുംബവും വിട്ട് അവർ മാറി നില്കുന്നത് പോലും നമ്മുടെ രാജ്യത്തെ ഓരോ ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടിയാണ്. ഓരോ പട്ടാളക്കാരനും അവരുടെ കുടുംബം നൽകുന്ന സ്നേഹം, അത് എത്ര വലുതാണെന്നോ ? അതിന്റെ അളവിനെ കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അസ്ഥി തുളയ്ക്കുന്ന കഠിനമായ ശൈത്യത്തിൽ, തന്റെ മകൻ തണുത്ത് വിറയ്ക്കുന്നുണ്ടാകുമോ എന്ന ആശങ്കയിൽ അവന്റെ പ്രതിമയെ പുതപ്പുകൊണ്ട് മൂടുകയാണ് ജസ്വന്ത് കൗർ എന്ന അമ്മ. 2016 ഒക്ടോബർ 21-ന് അതിർത്തിയിലെ ഹിരാ നഗർ സെക്ടറിൽ പാക് സ്നൈപ്പറുടെ വെടിയേറ്റാണ് ഗുർനാം സിങ് എന്ന ധീരപുത്രൻ രാജ്യത്തിനായി ജീവൻ വെടിഞ്ഞത്. വീരമൃത്യു വരിക്കുന്നതിന് ഒരു ദിവസം മുൻപ് പോലും ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്ത പോരാളിയായിരുന്നു അവൻ.

ALSO READ: “Wait a minute… who are you?”; മീമുകൾ ഭരിച്ച ആ പയ്യൻ ഇവിടെയുണ്ട്

“ഞാനൊരമ്മയാണ്, ഇവിടെ ശരീരം ചൂടുപിടിപ്പിക്കാൻ നമ്മൾ പോലും പ്രയാസപ്പെടുന്ന തണുപ്പാണ്. അങ്ങനെയുള്ളപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ തണുപ്പത്ത് എങ്ങനെ ഞാൻ തനിച്ചാക്കും?” എന്ന് ജസ്വന്ത് കൗർ ചോദിക്കുമ്പോൾ അത് കേൾക്കുന്ന ആരുടെയും ഹൃദയം ഒന്ന് വിങ്ങും,. രാജ്യത്തിന്റെ ത്രിവർണ്ണ പതാക വാനിൽ ഉയർന്നു പറക്കുന്നത് വെറും കാറ്റുകൊണ്ടാണെന്ന് വിചാരിക്കരുത്, മറിച്ച് അത് ഗുർനാമിനെപ്പോലുള്ള ആയിരക്കണക്കിന് സൈനികരുടെ അവസാന ശ്വാസം അവിടെയുള്ളതുകൊണ്ടാണ് എന്ന് ആ അമ്മ ലോകത്തെ ഓർമ്മിപ്പിക്കുന്നു. ശിലയായി മാറിയെങ്കിലും ആ അമ്മയ്ക്ക് അവൻ ഇന്നും തന്റെ സ്നേഹവും കരുതലും ആവശ്യമുള്ള പ്രിയപ്പെട്ട മകൻ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News