ലബുബൂവിനു വിട; സോഷ്യൽ മീഡിയയെ കീഴടക്കി മിറുമി

MIRUMI NEW TREND

ബാഗിൽ തൂക്കിയിടാൻ ഒരു കൊച്ചു റോബോട്ട്! വെറുമൊരു പാവയല്ല, നിങ്ങളോട് മിണ്ടുകയും തലയാട്ടുകയും ചെയ്യുന്ന ഈ കുട്ടിത്താരം ഇപ്പോൾ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുകയാണ് . ടോക്കിയോയിൽ നിന്നുള്ള ‘മിറുമി’ എന്ന ഈ റോബോട്ടിക് അത്ഭുതം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിന്റെ കാരണങ്ങൾ നിരവധിയാണ്.

വെറുമൊരു പാവയല്ല മിറുമി എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. ഇതിന്റെ തല ചരിക്കാനും മുകളിലേക്കും താഴേക്കും ചലിപ്പിക്കാനും സാധിക്കും. മിറുമിയുടെ കൈകളിൽ തൊടുമ്പോഴോ തലോടുമ്പോഴോ ഒരു യഥാർത്ഥ വളർത്തുമൃഗത്തെപ്പോലെ തലയാട്ടി പ്രതികരിക്കാനുള്ള കഴിവും ഇതിനുണ്ട്. “മിറുമിയുടെ ലളിതവും മനോഹരവുമായ ചലനങ്ങളിലൂടെ ആളുകളിൽ സന്തോഷം പകരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” എന്ന് യുക്കായ് എഞ്ചിനീയറിംഗ് സിഇഒ ഷുൻസുകെ ഓക്കി വ്യക്തമാക്കുന്നു. റൊമാനിയൻ ഗായികയും നടിയുമായ ലോറ ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനകം തന്നെ ഇതിനെ തന്റെ ‘പുതിയ ഉറ്റ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ALSO READ : ലണ്ടൻ കീഴടക്കി ഒരു ബിഹാറി ‘സമൂസക്കാരൻ’; പ്രതിദിന വരുമാനം 10 ലക്ഷം രൂപ!

ജാപ്പനീസ് നാടോടിക്കഥകളിലെ ‘യോകായ്’ എന്ന വികൃതികളായ ആത്മാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ കൊച്ചു റോബോട്ട്, 2025-ലെ സിഇഎസ് (CES) മേളയിൽ അവതരിപ്പിക്കപ്പെട്ടത് മുതൽ ആഗോളതലത്തിൽ ശ്രദ്ധനേടുകയാണ്. ‘മൈ-അ-മീ’ എന്ന് ഉച്ചരിക്കുന്ന ഈ ഇന്ററാക്ടീവ് ചാം ബോട്ട്, പിങ്ക്, ബീജ്, ഗ്രേ എന്നീ മൂന്ന് മനോഹരമായ നിറങ്ങളിലാണ് എത്തുന്നത്.

നിലവിൽ കിക്ക്സ്റ്റാർട്ടർ (Kickstarter) വഴി പ്രീ-ഓർഡർ ചെയ്യാവുന്ന ഈ കുട്ടി റോബോട്ടിന്റെ ഓർഡറുകൾ 2026 ജനുവരി 21 മുതൽ ഔദ്യോഗികമായി ആരംഭിക്കും. ഇന്ത്യയിലെ ലഭ്യതയെക്കുറിച്ച് നിലവിൽ സൂചനകളൊന്നുമില്ലെങ്കിലും, ലോകമെമ്പാടുമുള്ള ടെക് പ്രേമികൾ ഈ കൊച്ചു ‘ഹാപ്പിനസ് അംബാസഡറെ’ വരവേൽക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News