80,000 കി.മീ, 26 രാജ്യങ്ങൾ; ലയണൽ മെസ്സിയുടെ ലോകകപ്പ് നേട്ടത്തിന് സാക്ഷി! വീണ്ടും വൈറലായി നാജി നൗഷി

viral solo traveller kerala

യാത്രക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒന്നായി സോളോ ട്രാവലിംഗ് മാറിക്കൊണ്ടിരിക്കുകയാണ്. ഒരാളുടെ ഇഷ്ട്ടത്തിന് അവരുടെ സൗകര്യമനുസരിച്ചു സഞ്ചരിക്കാമെന്നുള്ളതിനാലാണ് പല ആളുകളും സോളോ ട്രാവല്ലിംഗ് തെരഞ്ഞെടുക്കുന്നത്. ഒറ്റയ്ക്ക് സമയം ചിലവഴിക്കാം, സഞ്ചരിക്കേണ്ട പാത ഒറ്റയ്ക്ക് തീരുമാനിക്കാം , ആരെയും ആശ്രയിക്കാതെ പുതിയ സ്ഥലങ്ങളിൽ സഞ്ചരിക്കാം ഇതൊക്കെ ആളുകൾക്ക് സോളോ ട്രാവല്ലിംഗിനോടുള്ള പ്രിയം വർധിപ്പിക്കുമ്പോഴും നിരവധി വെല്ലുവിളികളും സോളോ ട്രാവല്ലേഴ്‌സ് നേരിടേണ്ടി വരാറുണ്ട്.

ആത്മ വിശ്വാസം, സ്വാതന്ത്ര്യം, ക്ഷമ ഇവയൊക്കെ പരിപോഷിപ്പിക്കാൻ സോളോ ട്രാവല്ലിംഗ് വഴി സാധ്യമാണെന്നാണ് പല യാത്രക്കാരും അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഇത്തരമൊരു സോളോ ട്രാവലർ ആണ്.നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ നാജി നൗഷി എന്ന സോളോ ട്രാവലർ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് ഒരു റിയാക്ഷൻ വിഡിയോയിലൂടെയാണ്.

ALSO READ : വനിതാ റിപ്പോർട്ടർക്ക് നേരെ കണ്ണിറുക്കി പാക് സൈനിക വക്താവ് ; വിവാദമായി വീഡിയോ

തന്റെ മഹീന്ദ്ര ഥാറിൽ നിരവധി രാജ്യങ്ങളാണ് ഇവർ സഞ്ചരിച്ചിട്ടുള്ളത്. സാക്ഷാല്‍ ആനന്ദ് മഹീന്ദ്രയാണ് തലശ്ശേരിക്കാരിയായ നാജി നൗഷിയ്ക്ക് ഇവർ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഥാർ സമ്മാനിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ കേരളത്തില്‍നിന്ന് ജീപ്പോടിച്ച് ഖത്തറില്‍ പോയും പതിനേഴ് സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളിലും മൂന്ന് അന്താരാഷ്ട്ര അതിര്‍ത്തികളിലുമായി അറുപത് ദിവസംകൊണ്ട് 13,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് സഞ്ചരിച്ചും ഇതിനു മുൻപും നാജി നൗഷി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News