
നേപ്പാളിനെ പ്രതിഷേധച്ചൂളയിലേക്ക് വലിച്ചെറിഞ്ഞ ജെൻ സി പ്രക്ഷോഭത്തിന്‍റെ ചൂടിൽ പൊള്ളി രാജ്യത്തെ മന്ത്രിമാരും രാഷ്ട്രീയക്കാരും. പ്രതിഷേധക്കാരുടെ കൈയിൽ പെടാതിരിക്കാൻ മന്ത്രിമാർ ഹെലികോപ്റ്ററിൽ തൂങ്ങി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. പ്രതിഷേധക്കാർ താഴെ നിൽക്കുന്നതിനാൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ പോലുമാകാത്ത അവസ്ഥയിലാണ് ഇത്തരമൊരു രക്ഷപ്പെടൽ.
കുടുംബത്തോടൊപ്പം റൂഫ് ടോപ്പിൽ കയറി മന്ത്രി കോപ്റ്ററിൽ നിന്നും താഴേക്ക് ഇട്ട കയറിൽ തൂങ്ങിക്കിടന്ന് പോകുന്ന ഞെട്ടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താഴെ നിന്ന് നിരവധി പേർ ഈ രക്ഷപ്പെടൽ ദൃശ്യം പകർത്തുന്നതും വീഡിയോയിൽ കാണാം.
WORLD NEWS:
— African Hub (@AfricanHub_) September 10, 2025
Politicians in Nepal had to hang onto ropes from helicopters to escape from the wrath of the protesters pic.twitter.com/ZSBRADfuio
അതേസമയം ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി എഞ്ചിനീയർ കുൽ മാൻ ഗിസിങ് എത്തിയേക്കുമെന്ന് സൂചന. ആദ്യം മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ നേപ്പാളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിന് നേതൃത്വം നൽകിയ ഗിസിങ് ഇടക്കാല പ്രധാനമന്ത്രി ആയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ, പ്രക്ഷോഭകാരികളുമായി നേപ്പാൾ സൈനിക ജനറൽ ചർച്ചക്കൊരുങ്ങുന്നതായും റിപ്പോർട്ട് ഉണ്ട്.
keywords: nepal, gen z protest, helicopter escape

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

