‘ എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു’; വൈറലായി ജോലി തേടി ഇന്ത്യയിലെത്തിയ 25-കാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ്

Viral reddit post| Struggles of Moving Back to India

ലണ്ടനിലെ ഉയർന്ന വിദ്യാഭ്യാസവും രണ്ട് വർഷത്തെ വിദേശജോലി പരിചയവും മതിയാക്കി നാട്ടിലെത്തിയ 25-കാരിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് . വിദേശത്ത് ജോലി ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരികെ വരുന്ന യുവ പ്രൊഫഷണലുകൾ നേരിടുന്ന വെല്ലുവിളികളാണ് യുവതി പോസ്റ്റിൽ പങ്കു വയ്ക്കുന്നത്.

യുകെയിലെ പ്രമുഖ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ജോലിയിൽ പ്രവേശിച്ച യുവതി വിസ കാലാവധി തീർന്നതിനാലും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കാരണവുമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ നാട്ടിലെത്തിയ അവർ ഇന്ത്യയിലെ തൊഴിൽ രംഗത്തെ പ്രവണതകൾ കണ്ടിട്ട് ഞെട്ടിയെന്നാണ് പോസ്റ്റിൽ പങ്കുവയ്ക്കുന്നത്.

ALSO READ : സിനിമയെ വെല്ലുന്ന മോഷണം: ജാക്കറ്റ് നേരെയാക്കിയപ്പോൾ നഷ്ടപെട്ടത് അരലക്ഷം രൂപ ! യുവതി കാണുംമുമ്പേ പണം സ്വന്തമാക്കി മോഷ്ട്ടാക്കൾ

ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ജോലിയ്ക്കായി അപേക്ഷകൾ അയച്ചാൽ പ്രതികരണം ലഭിക്കാതെ പോകുന്നതിനെയേക്കുറിച്ചുള്ള ആശങ്ക യുവതി പോസ്റ്റിൽ പറയുന്നുണ്ട്. റിക്രൂട്ട്‌മെന്റ് മാനേജർമാരെ നേരിട്ട് ബന്ധപ്പെടുന്നത് ഇന്ത്യയിൽ സ്വീകാര്യമാണോ? ഇന്ത്യൻ കമ്പനികൾ വിദേശ പരിചയത്തിന് വില കൽപ്പിക്കുന്നുണ്ടോ, അതോ അത് അപ്രസക്തമായാണോ കാണുന്നത് എന്ന ചോദ്യവും യുവതി പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

ALSO READ: ക്ലൗഡ് കിച്ചൺ തുടങ്ങാൻ ഹൈ-സാലറി ജോലി രാജിവെച്ചു: ലാഭം ഉറപ്പിക്കാൻ ഡെലിവറി ഏജന്റായി !വൈറലായി യുവാവിൻ്റെ ബിസിനസ് പ്ലാൻ

ശരിയായ റിക്രൂട്ട്മെന്റ് നടക്കുന്ന വിശ്വസ്തമായ നീഷേ (Niche) ജോബ് പോർട്ടലുകളെക്കുറിച്ചോ ഇൻഡസ്ട്രി-സ്പെസിഫിക് കമ്മ്യൂണിറ്റികളെക്കുറിച്ചോ അറിയാമോ എന്നും അവ ഇന്ത്യയിൽ ഉണ്ടോയെന്നും യുവതി പോസ്റ്റിൽ ചോദിക്കുന്നു. വിദേശത്ത് താമസിച്ച ശേഷം തിരിച്ചെത്തിയ നിരവധി ആളുകളാണ് പോസ്റ്റ് ഏറ്റെടുത്തിരിയ്ക്കുന്നത്.നാട്ടിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ അന്തരീക്ഷത്തിൽ തങ്ങൾക്കുണ്ടായ ആശയക്കുഴപ്പവും അനിശ്ചിതത്വവും പലരും കമന്റിൽ പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News