“ദേ… കത്തുണ്ടേ!” : സിസിടിവിയിലൂടെ വീട്ടുടമയോട് പോസ്റ്റ് വുമൺ; വൈക്കത്തു നിന്നൊരു വൈറൽ വീഡിയോ

VIRAL POST WOMEN

വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൺ ആശ നടേശനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായി കൊണ്ടിരിക്കുന്നത്. വീട്ടിൽ ആളില്ലത്തതിനാൽ കത്ത് അയൽപ്പക്കത്ത് ഏൽപ്പിച്ചിട്ടുണ്ടെന്ന് സിസിടിവിയിലൂടെ വീട്ടുടമയെ അറിയിക്കുന്ന കോട്ടയം വൈക്കം വൈക്കപ്രയാർ തപാൽ ബ്രാഞ്ച് ഓഫീസിലെ പോസ്റ്റ് വുമൺ ആശ നടേശന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കത്ത് നൽകാനായി പോസ്റ്റ് വുമൺ ആശ വീട്ടിൽ എത്തിയപ്പോഴയും വീട്ടിൽ ആളില്ലായിരുന്നു. വിദേശത്തായിരുന്ന വീട്ടുടമയുടെ അമ്മ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. എന്നാൽ ആശ വീട്ടിൽ എത്തിയ രണ്ട് ദിവസങ്ങളിലും അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് സിസിടിവിയിൽ കത്ത് കാണിച്ച് ‘ദേ…കത്തുണ്ടെ അടുത്ത വീട്ടിൽ കൊടുത്തട്ടുണ്ടെ ‘ എന്ന് പറഞ്ഞ് ആശ മടങ്ങി.

ALSO READ : ജോലി: കാമുകി, ലൊക്കേഷൻ: ഗുർഗാവ്; ലിങ്ക്ഡ്ഇന്നിനെ ഡേറ്റിംഗ് ആപ്പാക്കി യുവാവ്

വിവരം അപ്പോൾ തന്നെ ഫോണിലൂടെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു. പോസ്റ്റ് വുമണിൻ്റെ നല്ല പ്രവൃത്തിയെ പ്രശംസിച്ച് വീട്ടുടമ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കു വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News