
അവശ്യ മെഡിക്കൽ സാധനങ്ങൾ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് വിചിത്രമായ പാഴ്സല്‍. മുറിഞ്ഞുപോയ മനുഷ്യ അവയവങ്ങൾ പോലെ തോന്നിക്കുന്ന വസ്തുക്കളായിരുന്നു മരുന്നുകള്‍ക്ക് പകരം ലഭിച്ചത്. യുഎസിലെ കെന്റക്കിയിലെ ഹോപ്കിൻസ്‌വില്ലെയിലെ താമസക്കാരിയയാ യുവതിക്കാണ് വിചിത്രമായ പാഴ്സല്‍ ലഭിച്ചത്.
സംഭവം അധികൃതരെ അറിയിക്കുകയും പരിശോധനയ്ക്ക് ശേഷം പാഴ്സലിന്റെ രഹസ്യം വെളിപ്പെടുകയും ചെയ്തു. ശസ്ത്രക്രിയാ പരിശീലനത്തിന് ഉദ്ദേശിച്ചുള്ള വസ്തുക്കളായിരുന്നു ഇവയെന്നും, പാഴ്സല്‍ മാറിയാണ് യുവതിക്ക് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊറിയർ കമ്പനിക്ക് സംഭവിച്ച പിഴവാണ് തെറ്റായ പാഴ്സല്‍ യുവതിയുടെ വീട്ടിലേക്കെത്താൻ കാരണമെന്നാണ് കരുതുന്നത്.
പിന്നീട് മരുന്നുകള്‍ അടങ്ങിയ ശരിയായ പാഴ്സലുകള്‍ യുവതിക്ക് ലഭിക്കുകയും ചെയ്തു. ശസ്ത്രക്രിയാ പരിശീലനത്തിനുള്ളതായിരുന്നു പാഴ്സലിനുള്ളിലെ വസ്തുക്കള്‍ എന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും പാഴ്സലിനെ പറ്റി വിശദമായ വിവരങ്ങള്‍ പങ്കുവെയ്ക്കാൻ അധികൃതര്‍ തയ്യാറായിട്ടില്ല. ശസ്ത്രക്രിയാ പരിശീലനത്തിനോ അക്കാദമിക് ഗവേഷണത്തിനോ വേണ്ടിയുള്ളതായിരിക്കും ഇത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

