ഒഡീഷയില്‍ വയോധികയെ മുതല കടിച്ചുകൊണ്ടുപോയി; സംഭവം നദിയില്‍ കുളിക്കുന്നതിനിടെ | VIDEO

crocodile-catch-jojpur-odisha

ഒഡീഷയിൽ നദിയിൽ കുളിച്ചുകൊണ്ടിരിക്കെ വയോധികയെ മുതല കടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് വയോധികയെ കാണാതായി. 57 വയസ്സുള്ള സൗദാമിനി മഹലയെയാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. ജാജ്പൂര്‍ ജില്ലയിലെ ഖരസ്രോത നദിയിലായിരുന്നു സംഭവം.

ബിന്‍ജാര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാന്തിയ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വയോധികയെ മുതല നദിയിലേക്ക് വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഖരശ്രോട്ട നദിയില്‍ കുളിക്കുകയായിരുന്നു വയോധിക.

Read Also: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശില്‍പ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് പൊലീസ്‌

ആ സമയം നദീതീരത്തുണ്ടായിരുന്ന ഗ്രാമവാസികള്‍ മുതലയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും വയോധികയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ അഗ്‌നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി നദിയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News