
ഭക്ഷണവും വെള്ളവും ഇല്ലാതെ ഒരു മനുഷ്യന് അധികകാലം ജീവിക്കാനാകില്ല എന്നതാണ് ശാസ്ത്ര സത്യം. എന്നാൽ, കർണാടകയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആഹാരത്തിന് പകരം ദിവസവും എൻജിൻ ഓയിലും കുടിച്ച് നടക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഇന്ത്യയൊട്ടാകെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ കൗതുകമുണർത്തിയത്. നെറ്റിസൺസ് മാത്രമല്ല, ഡോക്ടർമാർ വരെ കമന്‍റ് ബോക്സിൽ എത്തിയതോടെ അത്ഭുതത്തോടൊപ്പം ആശങ്ക പങ്കുവച്ചുള്ള ചർച്ചക്കും വീഡിയോ വഴിവെച്ചു.
കർണാടകയിലെ ശിവമോഗയിലെ ഓയിൽ കുമാർ എന്നറിയപ്പെടുന്ന 33 കാരനാണ് വീഡിയോയിലെ കേന്ദ്ര കഥാപാത്രം. ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്നും 7-8 ലിറ്റർ പഴയ എഞ്ചിൻ ഓയിലും ചായയും മാത്രം കുടിച്ചുകൊണ്ടാണ് ജീവിക്കുന്നതെന്നുമാണ് ഇയാളുടെ അവകാശവാദം. തനിക്കൊരു ആരോഗ്യപ്രശ്നവുമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഭഗവാൻ അയ്യപ്പന്‍റെ ‘അനുഗ്രഹം’ കൊണ്ട് മാത്രമാണ് ഈ സവിശേഷ ജീവിതശൈലി സാധ്യമാകുന്നതെന്നാണ് സന്യാസ ജീവിതം നയിക്കുന്ന ഓയിൽ കുമാർ പറയുന്നത്.
ALSO READ; ഹൈദരാബാദിൽ കനത്ത മഴയിൽ കുടുങ്ങിയവർക്ക് രക്ഷകരായി സ്വിഗി സൊമാറ്റോ തൊഴിലാളികൾ: വീഡിയോ
@avalakki_pavalakki എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഓയിൽ കുമാറിന്‍റെ വിചിത്ര ജീവിതശൈലി റീൽ ആയി പോസ്റ്റ് ചെയ്തത്. അവതാരകൻ ‘മനുഷ്യർക്ക് എഞ്ചിൻ ഓയിൽ കുടിക്കാൻ കഴിയുമോ ഇല്ലയോ എന്ന്’ എ ഐ-യോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങളും അകാല മരണവുമായിരിക്കും ഫലം എന്നായിരുന്നു എ ഐ നൽകിയ ഉത്തരം. നിരവധി പേരാണ് ഈ വിചിത്രമായ ആഹാരശൈലിയിൽ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. വീഡിയോ തട്ടിക്കൂട്ടിയതാണെന്നും ആർക്കും ഇങ്ങനെ ജീവിക്കാൻ ആകില്ലെന്നുമാണ് പലരുടെയും കമന്‍റുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

