
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ‘ഗട്ടർ നിയമം’ നിയമം കൊണ്ട് വരാനൊരുങ്ങി ഭരണകൂടം. മാൻഹോൾ കവറുകൾ മോഷ്ടിക്കുന്നവർക്ക് 10 വർഷം വരെ തടവും 40 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന കർശന നിയമം കൊണ്ടുവരാൻ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് നിർദ്ദേശിച്ചു. പുതിയ നിയമപ്രകാരം, മാൻഹോൾ കവർ മോഷ്ടിക്കുന്നവർക്കും അത് വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഒന്ന് മുതൽ 10 വർഷം വരെ തടവ് ശിക്ഷയും ഒപ്പം 40 ലക്ഷം രൂപവരെ പിഴയും ഈടാക്കും.
മൂടികൾ മോഷ്ടിച്ച് കൊണ്ടുപോകുന്നത് മൂലം തുറന്നുകിടക്കുന്ന മാൻഹോളുകൾ അപകടങ്ങൾ സൃഷ്ടിക്കുന്നത് പതിവായതോടെയാണ് കർശന നിയമം കൊണ്ടുവരുന്നത്. പ്രധാനം നഗരമായ ലാഹോറിൽ മാത്രം പ്രതിവർഷം ഏകദേശം 10,000 മാൻഹോൾ കവറുകൾ മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലഹരിക്ക് അടിമകളായവർ ഇവ മോഷ്ടിച്ച് ആക്രിയായി വിറ്റ് പണം സമ്പാദിക്കാനാണ് പ്രധാനമായും മോഷ്ടിക്കുന്നത്. പകൽ സമയത്ത് സ്ഥാപിക്കുന്ന മൂടികൾ അന്ന് രാത്രി തന്നെ അപ്രത്യക്ഷമാകുന്നത് ഭരണകൂടത്തിന് വലിയ ധനനഷ്ടവും തലവേദനയും സൃഷ്ടിച്ചിരുന്നു.
മാൻഹോളിൽ വീണ് ലാഹോറിൽ ഒരു അമ്മയും കുഞ്ഞും, കറാച്ചിയിൽ ഒരു കുട്ടിയും മരിച്ചതോടെയാണ് ഇതിനെതിരെ കടുത്ത നടപടിക്ക് സർക്കാർ തീരുമാനിച്ചത്. മാൻഹോൾ മൂടി മോഷ്ടിക്കപ്പെട്ടത് മൂലം ഇനി മുതൽ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ കുറ്റവാളിക്ക് 10 വർഷം തടവും 40 ലക്ഷം വരെ പിഴയും ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

