ഒരു എരുമയുടെ വില 23 കോടി രൂപ!!; തീര്‍ന്നില്ല, 15 കോടിയുടെ കുതിര, മൃഗങ്ങൾക്ക് വൻ വിലയാണ് പുഷ്‌കര്‍ മേളയിൽ

pushkar-cattle-fair-anmol-buffalo-shahbaz-horse

രാജസ്ഥാനിൽ എല്ലാ വർഷവും നടക്കുന്ന പുഷ്‌കര്‍ കന്നുകാലി മേള തലക്കെട്ടുകൾ കീഴടക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കന്നുകാലികളില്‍ ചിലത് ഇവിടെ കാണാന്‍ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഈ വര്‍ഷവും ആയിരക്കണക്കിന് മൃഗങ്ങള്‍ മേളയിലുണ്ട്. അവയില്‍, 15 കോടി രൂപ വിലവരുന്ന കുതിരയും 23 കോടി രൂപ വിലയുള്ള എരുമയുമുണ്ട്.

ചണ്ഡീഗഡില്‍ നിന്നുള്ള ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള രണ്ടര വയസ്സുള്ള ഷഹബാസ് എന്ന കുതിരയ്ക്ക് ആണ് 15 കോടി രൂപ വില. ഈ കുതിര ഒന്നിലധികം ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. കവറേജ് ഫീസ് രണ്ട് ലക്ഷം രൂപയും ചോദിക്കുന്ന വില 15 കോടി രൂപയുമാണ്. ഒൻപത് കോടി രൂപ വരെ ഓഫറുകള്‍ വന്നിട്ടുണ്ട്. കുതിരയുടെ പ്രജനനച്ചെലവ് മാത്രം രണ്ട് ലക്ഷം രൂപയാണ്. വിലയേറിയ മാര്‍വാരി ഇനത്തെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കുമാണ്.

Read Also: വിമാനത്തിന് തൊട്ടരികെ ബസിന് തീപിടിച്ചു; സംഭവം ദില്ലി വിമാനത്താവളത്തില്‍ | വീഡിയോ

രാജസ്ഥാനില്‍ നിന്നുള്ള അന്‍മോള്‍ എന്ന എരുമയും കോടിപതിയാണ്. ഉടമ അന്‍മോളിന് ചോദിക്കുന്ന വില 23 കോടി രൂപയാണ്. രാജകീയമായി വളര്‍ത്തുന്ന എരുമയാണ് ഇതെന്ന് ഉടമ പറയുന്നു. പാല്‍, നാടന്‍ നെയ്യ്, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക ഭക്ഷണമാണ് എല്ലാ ദിവസവും നല്‍കുന്നതെന്നും ഉടമ പറഞ്ഞു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News