​ഗാസിയാബാദിൽ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്ത റസ്റ്റോറൻ്റ് ജീവനക്കാരൻ കസ്റ്റഡിയിൽ

cook spitting on food

​ഗാസിയാബാദിലെ മധുപൻ ബാപുധാമിൽ പാചകത്തിനിയടിൽ ചപ്പാത്തിയിൽ തുപ്പിയ 23-കാരനായ റസ്റ്റോറൻ്റ് ജീവനക്കാരനെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. അവോൺ ചിക്കൻ പോയിന്റിന് സമീപത്ത് കൂടി നടന്ന ഒരാളാണ് ജീവനക്കാരൻ ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ ജീവനക്കാരൻ തുപ്പുന്ന ദൃശ്യം കണ്ടത്.

അയാൾ അപ്പോൾ തന്നെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെയും ടാ​ഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പരിശേധിച്ച ശേഷം പൊലിസ് സംഭവസ്ഥലത്ത് എത്തുകയും ആളിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജാവേദ് അൻസാരി എന്നയാളാണ് അറസ്റ്റിലായത്. അൻസാരി പത്ത് ദിവസമായി ആ റസ്റ്റോറന്റിൽ ജോലി നോക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Also read : സൊമാറ്റോ സിഇഒ ധരിച്ചിരുന്ന സില്‍വര്‍ ഉപകരണം എന്താണെന്ന് തിരഞ്ഞ് സോഷ്യല്‍ മീഡിയ: വ്യക്തത വരുത്തി ദീപീന്ദർ ഗോയൽ

ബിഎൻഎസ് സെക്ഷൻ 271 അനുസരിച്ച് മധുപൻ ബാപുധ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഭക്ഷണത്തിൽ മായം കലർത്തുന്നവരെയും കൃതൃമത്വം കാണിക്കുന്നവർക്ക് എതിരെയും ശക്തമായ മടപടി ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News