
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു റഷ്യന്‍ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ റഷ്യന്‍ യുവതിക്ക് പ്രതിമാസം Rs 1.2 ലക്ഷം രൂപ വാടക നല്‍കേണ്ടി വരുന്നതിന്റെ കണക്കുകള്‍ വിശദീകരിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ഒരു ബെഡ്‌റൂം മാത്രമുള്ള ഫ്‌ലാറ്റിനാണ് വരുമാനം 1.2 ലക്ഷം രൂപ വാടകയുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ 2 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. പ്രതിദിന യാത്രയും ചെലവേറിയതാണ്. ഊബര്‍ ബ്ലാക്ക് റൈഡുകള്‍ക്ക് ശരാശരി 1,000 രൂപയാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും ഉയര്‍ന്ന നിരക്കാണ്, ഒരു റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണത്തിന് ഏകദേശം 2,500 രൂപ ചെലവഴിക്കേണ്ടി വരുന്നു.
Also Read : 46 വർഷത്തിനു ശേഷം രജനികാന്തും കമൽ ഹാസനും ഒരേ ഫ്രെയിമിൽ; സ്ഥിരീകരിച്ച് നടന്റെ പ്രതികരണം
അവരുടെ ഗാര്‍ഹിക ചെലവുകളും കൂടുതലാണ്. വൈദ്യുതി ബില്‍ പ്രതിമാസം 15,000 രൂപ, പലചരക്ക് സാധനങ്ങള്‍ക്ക് 40,000 രൂപ, ഷോപ്പിംഗിന് 30,000 രൂപ. ഇതിനെല്ലാം പുറമെ മരുന്നിനായി 20,000 രൂപയും, സൗന്ദര്യ ചികിത്സകള്‍ക്ക് 15,000 രൂപയും ചെലവാകുന്നുവെന്നും വീഡിയോയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

