കല്യാണം കൂടാനെത്തിയവർക്ക് സമ്മാനമായി സ്വര്‍ണക്കട്ടി ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ അറിയാം

VIRAL VIDEO

ലോകത്തിന്റെ പല കോണുകളിലും നടക്കുന്ന വിവാഹങ്ങൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഒരു പക്ഷേ അവർ അത് നടത്തിയ രീതി കൊണ്ടോ മുടക്കിയ പണം കൊണ്ടോ വിളമ്പിയ ഭക്ഷണത്തിലെ വ്യത്യസ്തത കൊണ്ടോ ഒക്കെയാവാം. ഇവിടെയും അത്തരത്തിൽ ഒരു വിവാഹമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സൗദിയില്‍ നടന്ന ഒരു കല്ല്യാണ ചടങ്ങിലെ വീഡിയോ ആണ് പുറത്തുവന്നത്. ഒരു പെട്ടി നിറയെ 24 കാരറ്റ് സ്വര്‍ണ ബിസ്‌ക്കറ്റെന്ന് തോന്നിക്കുന്ന വസ്തു കെെമാറുന്നതാണ് പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങള്‍.

സ്വര്‍ണത്തിന് ലക്ഷങ്ങള്‍ വിലവരുന്ന ഈ സമയത്ത് ഇത്രയും സ്വര്‍ണം കൈമാറുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമുണര്‍ത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ആഢംബരം, പ്രീമിയം, രാജകീയം തുടങ്ങിയ കമന്റുകളാണ് കാണാന്‍ സാധിക്കുന്നത്. എന്നാൽ സത്യം എന്താണെന്ന് നോക്കിയാലോ ?

ALSO READ: ആ സന്തോഷ വാർത്തയെത്തി; വാട്‌സ്ആപ്പ് വെബിൽ ഇനി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം, പക്ഷെ ഒരിടത്ത് മാത്രം കഴിയില്ല

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത് ആ ബാറുകള്‍ സ്വര്‍ണമല്ലെന്നുള്ളതാണ്. കൈമാറിയത് സ്വര്‍ണ ഫോയിലില്‍ പൊതിഞ്ഞ ചോക്ലേറ്റാണെന്നാണ് വ്യക്തമായിരിക്കുന്നത്. സ്വര്‍ണ പേപ്പറില്‍ പൊതിഞ്ഞ പ്രീമിയം മിഠായികള്‍ക്ക് പേരുകേട്ട ‘പാച്ചി’യില്‍ നിന്നുള്ള ചോക്ലേറ്റുകളാണെന്നാണ് ഈ ബ്രാന്‍ഡിനെ കുറിച്ച് അറിയാവുന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ പറയുന്നത്. എങ്കിലും ഇപ്പോഴും ഇത് സ്വര്‍ണം തന്നെയാണെന്ന് പറയുന്ന കമന്റുകളും കുറവൊന്നുമല്ല. എന്തായാലും വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി മാറാനുള്ള കാരണം ഇതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News