പച്ചക്കരയുള്ള കസവ് സാരിയിലും സിംപിള്‍ ഓര്‍ണമെന്റ്‌സിലും സിംപിള്‍ ലുക്ക്; ആര്യ ദയാല്‍ വിവാഹിതയായി, വൈറലായി ചിത്രങ്ങള്‍

Arya Dhayal wedding marriage photos

മലയാളികളുടെ പ്രിയ ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാല്‍ വിവാഹിതയായി. ‘3/10/ 2025/’ എന്ന തീയതിയോടെ കല്ല്യാണ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അഭിഷേക് എസ് എസ് ആണ് ആര്യ ദയാലിന്റെ വരന്‍.

വലിയ ആഡംബരങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ, രജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരുടെയും. അഭിഷേകിനൊപ്പം ആര്യ വിവാഹ സര്‍ട്ടിഫിക്കറ്റ് പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി വൈറലാകുന്നുണ്ട്.

Also Read : പത്ത് രൂപാ ബിസ്‌കറ്റ് നൽകി ‘സാമൂഹിക സേവനം’, ഫോട്ടോ എടുത്തതിന് ശേഷം തിരികെ വാങ്ങി; വൈറലായി ജയ്പൂരിലെ ബിജെപി വനിതാ നേതാവിന്‍റെ വീഡിയോ

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. പച്ചയില്‍ കസവ് പ്രിന്റോടു കൂടിയ കരയുള്ള ഓഫ് വൈറ്റ് സാരിയാണ് ആര്യ ധരിച്ചിരുന്നത്. ലളിതമായ ആഭരണങ്ങളോടെ സിംപിള്‍ ലുക്കാണ് ആര്യയ്ക്കുള്ളത്.

ഫ്‌ലോറല്‍ പ്രിന്റുള്ള ഷര്‍ട്ടും മുണ്ടുമാണ് അഭിഷേകിന്റെ വേഷം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്തത്. വിവാഹത്തിന് സിത്താര കൃഷ്ണകുമാര്‍, ജ്യോത്സന, ദീപ്ദി വിധുപ്രതാപ്, ഹരിശങ്കര്‍ തുടങ്ങിയവ നിരവധി പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News