സ്മൃതി മന്ദാനയുടെ അച്ഛൻ ആശുപത്രി വിട്ടു; മാറ്റിവച്ച വിവാഹത്തെക്കുറിച്ച് സൂചനകളൊന്നുമില്ല

Smriti Mandhana AND FATHER

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ അച്ഛൻ ശ്രീനിവാസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. നവംബർ 23-ന് സാംഗ്ലിയിൽ വച്ച് നടക്കേണ്ടിയിരുന്ന സ്മൃതിയുടെ കല്യാണ ദിവസം രാവിലെയാണ് അച്ഛനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്ന് കല്യാണം നീട്ടി വയ്ക്കുകയായിരുന്നു.

അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിനു ശേഷം പാലാഷിനെയും ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു. മാറ്റി വച്ച കല്യാണം എന്ന് നടക്കുമെന്നതിനെ കുറിച്ച് ഇത് വരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കല്യാണം മാറ്റി വച്ചത് സ്മൃതിയുടെ മാനേജർ തുഹിൻ മിശ്രയാണ് മാധ്യമങ്ങളെ അറിയിച്ചത്.

ALSO READ : സ്മൃതി മന്ദാന – പലാഷ് മുച്ചൽ വിവാഹം മുടങ്ങിയതായി അഭ്യൂഹങ്ങൾ; ചർച്ചയായി പലാഷിന്റെ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ

സ്മൃതി മന്ദാന-പലാഷ് മുച്ചൽ വിവാഹത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പുറത്തു വരുന്നുണ്ട്. വിവാഹം മുടങ്ങിയെന്ന വാർത്തയാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ നിന്നും പുറത്തു വരുന്നത്. മേരി ഡി കോസ്റ്റ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത പലാഷ് മുച്ചല്ലിന്റെ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളാണ് ഇതിനുള്ളുള്ള തെളിവായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News