
തമിഴ്നാട്ടിലെ ആ ബ്ലിങ്കിറ്റ് ഡെലിവറി റൈഡർക്ക് അതൊരിക്കലും മറക്കാനാകാത്ത ഒരു ദിവസമായിരുന്നു. അത്രയും ദിവസം താൻ സാധനങ്ങൾ കൃത്യ സമയത്ത് സ്ഥലത്ത് എത്തിക്കുന്ന ഒരു ഡെലിവറി ബോയ് ആയിരുന്നു. എന്നാൽ രാത്രിയിൽ ഈ ഓർഡർ ലഭിച്ചപ്പോൾതന്നെ അയാളുടെ മനസ്സിൽ ദുരൂഹത നിറഞ്ഞിരുന്നു.
കാരണം മൂന്ന് പാക്കറ്റ് എലി വിഷത്തിനായിരുന്നു ഓർഡർ ലഭിച്ചത്. എന്തായാലും സാധനവുമായി നൽകിയിരുന്ന അഡ്രസിലേയ്ക്ക് അയാൾ പുറപ്പെട്ടു. എന്നാൽ സാധനം വാങ്ങാൽ വാതിൽ തുറന്ന സ്ത്രീ കണ്ണീരോടെ നിൽക്കുന്നത് കൂടി കണ്ടപ്പോൾ അയാൾക്ക് അതങ്ങനെ നൽകി പോകാൻ തോന്നിയില്ല. സംയമന പാലിച്ചുകൊണ്ട് അവരോട് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചതെന്ന് അയാൽ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
Also read : ചിത്രത്തിൽ പോലും സുരക്ഷിതരല്ല; ഗ്വാളിയോറിൽ സ്ത്രീകളുടെ ചുവർചിത്രങ്ങൾക്ക് നേരെ അതിക്രമം
സാധനം വാങ്ങാൻ കതക് തുറന്നപ്പോൾ തന്നെ അവർ കരയുകയായിരുന്നു. എന്ത് വലിയ പ്രശ്നമാണെങ്കിലും ആത്മഹത്യ ചെയ്യരുത് എന്ന് താൻ അങ്ങോട്ട് പറഞ്ഞപ്പോൾ ആദ്യം അവർ മനസ്സ് തുറക്കാൻ വിസമ്മതിച്ചു. എന്നാൽ രാത്രിയിൽ എലിവിഷം ഓർഡർ ചെയ്തത് എലിയെക്കൊല്ലാൽ വേണ്ടി അല്ല എന്ന് എനിയ്ക്കറിയാം എന്ന് താൻ പറഞ്ഞു. ആ സംസാരത്തിലൂടെയാണ് പിന്നീട് അവരെക്കൊണ്ട് ഓർഡർ പിൻവലിപ്പിച്ചതെന്നും അയാൾ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

