
തുടര്‍ച്ചയായ അഞ്ചാം ദിവസവും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ. ഇന്നും 300 ലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. ഡിസംബർ 15ഓടെ മാത്രമേ സർവീസുകൾ സാധാരണഗതിയിലേക്ക് എത്തിക്കാനാകൂവെന്നാണ് കമ്പനി സിഇഒ പീറ്റർ എൽബെർസ് ഇന്നലെ പറഞ്ഞത്. നിരവധി യാത്രക്കാരെ പെരുവഴിയിൽ ആക്കിയതോടെ എയർലൈൻസിനു എതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നത്.
രസകരമായ ഒരു ട്രോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് വ്യവസായി ഹർഷ് ഗോയങ്ക. ‘IndiGo’ എന്നത് ‘ItDidntGo’ (ഇത് പോകില്ല) എന്നാക്കി മാറ്റുകയാണെന്നാണ് ഹർഷ് ഗോയങ്കയുടെ പരിഹാസം. പലരും ഇത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇൻഡിഗോ വിമാനം റദ്ദാക്കിയതിനാൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് പലർക്കുമാണ്. നവ ദമ്പതികൾക്ക് സ്വന്തം വിവാഹ സൽക്കാരത്തിൽ പോലും പങ്കെടുക്കാൻ സാധിച്ചില്ല. അവർ ചടങ്ങിൽ പങ്കെടുത്തത് ഓൺലൈനായി ആണ്. ഇതുൾപ്പെടെ വാർത്തയായി മാറിയിരുന്നു. ഇതും ട്രോളുകളിലേക്ക് ഇൻഡിഗോയെ നയിച്ചു.
ALSO READ: തള്ളിപ്പറച്ചിലൊക്കെ വെറുതെ; മാങ്കൂട്ടത്തിലിന് സംരക്ഷണ കവചം തീർത്ത് ഒളിയിടം ഒരുക്കി കോൺഗ്രസ്
Name change announced…. pic.twitter.com/Pd3JJiE6CG
— Harsh Goenka (@hvgoenka) December 5, 2025
പൈലറ്റ്മാരുടെ വിശ്രമ സമയത്തില്‍ ഇളവ് അനുവധിച്ചെങ്കിലും ഇന്‍ഡിഗോയുടെ പ്രതിസന്തി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ ഇന്നും റദ്ധാക്കി. തിരുവന്തപുരം , ദില്ലി , കൊല്‍ക്കത്ത, മുബൈ. ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര , ആഭ്യന്തര സര്‍വീസുകളാണ് മുടങ്ങിയത്.അഞ്ചാം ദിവസവും കമ്പനി കൈ ഒഴിഞ്ഞതോടെ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍.വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കേന്ദ്ര സര്‍കാര്‍ ബോധപൂര്‍വ്വം വിമാനകമ്പനികളുമായി ചേര്‍ന്ന് നടത്തിയ ആകാശ കൊള്ളയാണ് പ്രതിസന്ധിക്ക് കാരണെമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

